കോഴിക്കോട് ∙ അഞ്ചു വർഷം മുൻപ് പിഡബ്ല്യുഡി പുതുക്കി നിർമിച്ച മാവൂർ റോഡ് മുതൽ അരയിടത്തുപാലം വരെയുള്ള നടപ്പാതയിലെ ആൾനൂഴിയിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ തകർന്ന് അപകട ഭീഷണിയിലാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ഗ്രിൽ മാറ്റി സ്ഥാപിക്കുന്നതു വരെ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
നിരവധി ആളുകൾ ഉപയോഗിക്കുന്ന നടപ്പാതയിൽ പുതിയ സ്റ്റാന്റിന് സമീപമുള്ള ആറിടത്ത് ആൾനൂഴി ഇരുമ്പ് ഗ്രിൽ കൊണ്ട് അടച്ചതിൽ മൂന്നെണ്ണം തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഈ ഭാഗത്ത് 2 മീറ്റർ ആഴത്തിലുള്ള ഓടയാണ്.
തകർന്ന ആൾനൂഴിയിൽ ആളുകൾ തെന്നിവീഴാൻ സാധ്യതയുണ്ട്.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പരാതി പരിശോധിച്ച് 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മേയിൽ കോഴിക്കോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

