വിലങ്ങാട് ∙ കേരള വനം വന്യജീവി വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) സഹകരണത്തോടെ സംഘടിപ്പിച്ച ‘സ്നേഹ ഹസ്തം’ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. കോഴിക്കോട് വനം ഡിവിഷന് കീഴിലെ കുറ്റ്യാടി റേഞ്ച് പരിധിയിലുള്ള വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കായാണ് ക്യാംപ് ഒരുക്കിയത്.
വിദഗ്ധ വിഭാഗത്തിൽപെട്ട ഡോക്ടർമാരുടെ സേവനത്തോടൊപ്പം സെർവിക്കൽ കാൻസറിനുള്ള പ്രതിരോധ കുത്തിവെയ്പ്പായ എച്ച്പിവി വാക്സീനും നൽകിയിരുന്നു.
ചിറ്റാരി, വായാട്, കണ്ടിവാതുക്കൽ, ഏലാംബയിൽ, മാടഞ്ചേരി തുടങ്ങിയ ഉന്നതികളിൽ നിന്ന് നൂറിലധികം പേർ ക്യാംപിലെത്തി ചികിത്സ തേടി.
സംസ്ഥാന വനവികസന ഏജൻസിയുടെ (എസ്എഫ്ഡിഎ) സാങ്കേതിക, സാമ്പത്തിക പിന്തുണയോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്. ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ മേനോൻ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ യു. ആഷിഖ് അലി സ്വാഗതം പറഞ്ഞു.
അസിസ്റ്റന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.
ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരണം നടത്തി. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, വാർഡ് മെമ്പർമാരായ രാജു അലക്സ്, ഷെബി സെബാസ്റ്റ്യൻ, ഐഎംഎ പ്രതിനിധികളായ ഡോ.
റോയ് ആർ. ചന്ദ്രൻ, ഡോ.
ജ്യോതി കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പ്രശാന്ത് ചടങ്ങിൽ നന്ദി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

