പ്രമുഖ നാടക-സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി.ടി. റഫീഖിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന നിലാവ് ട്രസ്റ്റിന്റെ 2026 ലെ പുരസ്കാരത്തിന് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു അർഹനായി.
നാലു പതിറ്റാണ്ടിലേറെയായി നാടക-സിനിമാ രംഗങ്ങളിൽ അദ്ദേഹം നൽകിയ വിലയേറിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാര നിർണ്ണയ സമിതി ഈ അംഗീകാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. വരൂന്ന ഓഗസ്റ്റ് 31 ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഓർമയിൽ റഫീഖ്’ എന്ന അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സംവിധായകൻ പ്രിയനന്ദൻ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് നിലാവ് ട്രസ്റ്റ് സെക്രട്ടറി അൻവർ കുനിമൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

