അമ്പലപ്പുഴ ∙ തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തെ പുലിമുട്ടിനുള്ളിൽ നങ്കൂരമിട്ടിരിക്കുന്ന ചെറുതും വലുതുമായ മത്സ്യബന്ധന വള്ളങ്ങൾ തകരാറിലാകുന്നതു പതിവാകുന്നു. 50 വള്ളങ്ങൾക്ക് മാത്രം നങ്കൂരമിടാൻ കഴിയുന്ന പുലിമുട്ടിനുള്ളിൽ 600നു മേൽ വള്ളങ്ങളാണ് നങ്കൂരമിട്ടിരിക്കുന്നത്.
വളളങ്ങൾ കൂട്ടിയിടിച്ച് വള്ളവും എൻജിനുകളും മറ്റു ഉപകരണങ്ങളും തകരുന്നത് പതിവായി. ചില വള്ളങ്ങൾ ഭാവിയിൽ ഉപയോഗിക്കാൻ കഴിയാത്ത നിലയിൽ തകരുന്നു.
കാറ്റ് ശക്തമായി വീശുകയോ, കടൽ ക്ഷോഭം ഉണ്ടാവുകയോ ചെയ്താൽ വള്ളങ്ങൾ കൂട്ടിയിടിച്ചു തകരുകയാണ്. 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നഷ്ടം ഉണ്ടാകുന്നു.
ദിവസവും 4 മുതൽ 10 വളളങ്ങൾ വരെ തകരുന്നതു തുടരുന്നു. വള്ളവും ഉപകരണങ്ങളും തകരുന്നതോടെ തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടമാകും.
സർക്കാരിൽ നിന്നു സാമ്പത്തിക സഹായവും കിട്ടുന്നില്ല. കടൽക്ഷോഭം ഭയന്നാണ് കടലിലും തോട്ടപ്പള്ളി പൊഴിമുഖത്തും വള്ളങ്ങൾ നങ്കൂരമിടാൻ തൊഴിലാളികൾ തയാറാകാത്തത്.
എന്നാൽ തുറമുഖത്ത് നങ്കൂരമിടുന്ന വള്ളങ്ങൾക്കാണ് കൂടുതൽ അപകടം ഉണ്ടാകുന്നത്. കാട്ടൂർ മുതൽ തൃക്കുന്നപ്പുഴ വരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ നങ്കൂരമിടാൻ ഈ തുറമുഖം മാത്രമാണ് ആശ്രയം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സീസൺ കാലത്തും ജോലിയും വരുമാനവും അന്യമാകുന്നത് തീരദേശത്തെ കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

