കോഴിക്കോട് ∙ കടലിൽ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് അബോധാവസ്ഥയിലായ നാലു പേരിൽ ഒരാള് മരിച്ചു. ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ആണ് മരിച്ചത്.
ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്കാണ് കടലിൽ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്.
ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ നാലുപേർ കുഴഞ്ഞുവീഴുകയായിരുന്നു.
തീരത്തുനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു സംഭവം. ബോട്ടിന്റെ എൻജിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കാൻ പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
എൻജിൻ റൂമിനുള്ളിലെ പുകയോ വാതകമോ ശ്വസിച്ചതാകാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

