തിരുവമ്പാടി ∙ പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിനു സമീപം ഇരുവഞ്ഞിപ്പുഴയിൽ സിനിമ ചിത്രീകരണത്തിനിടെ പുഴയിൽ വീണ ക്യാമറ മുങ്ങിയെടുത്ത വിദ്യാർഥികൾ ശ്രദ്ധേയരായി. കഴിഞ്ഞ ദിവസം ഡർബി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് സ്റ്റണ്ട് മാസ്റ്ററുടെ കയ്യിൽ നിന്നു ഗോ പ്രോ ക്യാമറ അബദ്ധത്തിൽ വെള്ളത്തിൽ വീണ് കാണാതായത്. പാലത്തിനോടു ചേർന്ന് താമസിക്കുന്ന ലോറി ഡ്രൈവറായ കല്ലൂരാത്ത് ഷിബുവിന്റെ മക്കളായ സ്റ്റാൻലി ഷിബുവും ലിസ്റ്റിൻ ഷിബുവും ഇവരുടെ ഉറ്റ സുഹൃത്തായ വാളിപ്ലാക്കൽ ബിനീഷിന്റെ മകൻ ലിബിനും ചേർന്ന് കുത്തൊഴുക്കു വക വയ്ക്കാതെ സാഹസികമായി പുഴയിലിറങ്ങി ക്യാമറ വീണ്ടെടുക്കുകയായിരുന്നു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥികളാണ് സ്റ്റാലിനും ലിസ്റ്റിനും ലിബിൻ ഹയർ സെക്കൻഡറിയിൽ പ്ലസ്ടു വിദ്യാർഥിയും ചെറുപ്പം മുതലേ വീടിനോടു ചേർന്നുള്ള ഇരുവഞ്ഞിപ്പുഴയിൽ ഏത് പ്രതികൂല കാലാവസ്ഥയിലും ഇറങ്ങാനുള്ള വൈദഗ്ധ്യമാണ് സ്റ്റാലിനും ലിസ്റ്റിനും തുണയായത്.
ക്യാമറ ഏറ്റുവാങ്ങിയ സിനിമയുടെ അണിയറ പ്രവർത്തകർ, മൂവർ സംഘത്തിന് സമ്മാനം നൽകിയാണ് മടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

