നഗരത്തിൽ തുടർച്ചയായി അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിലും കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ച് യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്കാവ് കെഎസ്ഇബി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നൂതനമായ രീതിയിൽ ചൂട്ടു കത്തിച്ചായിരുന്നു പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.
മാങ്കാവ് ഓഫിസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യുവമോർച്ച ജില്ലാ അധ്യക്ഷൻ എം.വിജിത്ത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങളെ ഇരുട്ടിലാക്കുന്ന ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.വി.യദുരാജ്, വൈസ് പ്രസിഡന്റ് റിബിത്ത് മാങ്കാവ്, സെക്രട്ടറിമാരായ വിപിൻ കൃഷ്ണൻ, കെ.സൊമിത്ത്, കെ.ആദർശ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് യുവമോർച്ച നേതാക്കളായ നിവിൻ വളയനാട്, സുജീഷ്, നോർത്ത് ശരത്ത് മണ്ണൂർ, ജിഷ്ണു കോട്ടൂളി, സുജിത്ത്, നടക്കാവ് സബിൻ, സി.ഷിനോബ്, എം.സി.രാഗിത്ത്, ഒളവണ്ണ പി.
അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

