കോഴിക്കോട്∙ പുതിയ പാലത്ത് വച്ച് നന്മണ്ട സ്വദേശികളായ യുവാക്കളെ ഭയപ്പെടുത്തി ഫോണുകളും പണവും തട്ടിയ കേസിലെ നാലാം പ്രതി വെള്ളിമാടുകുന്ന് സ്വദേശി തയ്യിൽപുറായിൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (24) നെ കസബ പൊലീസ് പിടികൂടി.
ജൂലൈയിലായിരുന്നു സംഭവം. സുഹൃത്തിനെ കാണാൻ പുതിയ പാലത്തെത്തിയ യുവാക്കളെ സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്ന ലഹരിക്കടിമയായ പ്രതികൾ ചേർന്ന് പൊട്ടിച്ച ബിയർ കുപ്പിയും, വെട്ടുകത്തിയും കാണിച്ച് ഭയപ്പെടുത്തി യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന ഐഫോൺ അടക്കം മൂന്ന് മൊബൈൽ ഫോണുകളും, പണമടത്തിയ പേഴ്സും പിടിച്ചുപറിച്ചു കൊണ്ടുപോകുകയായിരുന്നു.
സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട
യുവാക്കൾ കസബ സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് കസബ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ പ്രതികളായ പുതിയ പാലം പട്ടർമoത്തിൽ അഖീഷ് (29), കൊമ്മേരി മേനിച്ചാൽ മീത്തൽ വിനയരാജ് (27) തിരിത്തിയാട് കാട്ടുപറമ്പത്ത് അജൽ (27) എന്നിവരെ കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ 4-ാം പ്രതിയായ മുഹമ്മദ് ഷാമിലിനെ കസബ ഇൻസ്പക്ടർ ജിമ്മി പി.ജെയുടെ നിർദേശപ്രകാരം എസ്ഐ സനീഷ്, എഎസ്ഐ സജേഷ് കുമാർ, സി.പി.ഒ ഇർഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം മേരിക്കുന്ന് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

