കോഴിക്കോട് ∙ ഇന്റർസോൺ അത്ലറ്റിക് മീറ്റിൽ കാലിക്കറ്റ് സർവകലാശാല ട്രാൻസ്ജെൻഡർ വിഭാഗത്തെ അവഗണിച്ചെന്ന പരാതി തെറ്റാണെന്ന് സർവകലാശാല റജിസ്ട്രാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഒരു മത്സരത്തിൽ മൂന്നു പേർ ഉണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞ് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള മത്സരം റദ്ദാക്കിയെന്ന് ആരോപിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരോടും സമാനവും സന്തുലിതവുമായ സമീപനമാണ് സർവകലാശാല സ്വീകരിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു മത്സരം നടത്തണമെങ്കിൽ ചുരുങ്ങിയത് മൂന്നു മത്സരാർഥികളെങ്കിലും വേണമെന്നും ഇതേ നിയമം ട്രാൻസ്ജെൻഡർ വിഭാഗത്തിനും ബാധകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ ആകെ മൂന്നു ട്രാൻസ്ജെൻഡറുകൾ മാത്രമേ പഠിക്കുന്നുള്ളുവെന്ന് പരാതിക്കാർ അറിയിച്ചു. എന്നാൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉള്ളതിനാൽ നോട്ടിഫിക്കേഷന്‍ വിരുദ്ധമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ നടപടിയിൽ അപാകതയില്ലെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

