തിരുവല്ലയിലെ സ്പായിൽ നടന്ന പീഡനത്തിന്റെ നടുക്കത്തിലാണ് കേരളം. പിന്നാലെ സ്പാകളെയും മസാജിങ് കേന്ദ്രങ്ങളെയും ചുറ്റിപ്പറ്റി ദുരൂഹ കഥകൾ പുറത്തു വരുന്നു.
ഇവയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ സ്പാകളെക്കുറിച്ചുള്ള അന്വേഷണ പരമ്പര…
കോഴിക്കോട്∙ കാബറെ നൃത്തത്തിന്റെ മാദക ലഹരിയിൽ കോഴിക്കോട് നഗരം മുങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. സ്ത്രീ സംഘടനകൾ ശക്തമായി രംഗത്തെത്തിയതോടെ കാബറെ നൃത്തം നഗരം വിട്ടു.
പൊരിച്ച കോഴിയും കാബറേ നൃത്തവും എന്ന പരസ്യ ബോർഡുകൾ നഗരത്തിൽ അന്ന് വ്യാപകമായിരുന്നു. അതിൽ ഹോട്ടലിന്റെ പേരു കൃത്യമായി രേഖപ്പെടുത്തിയിരുന്നു.
പിന്നീട് ചില തട്ടിക്കൂട്ട് ബ്യൂട്ടി പാർലറുകൾ എത്തി. അവിടെ സ്ത്രീകൾ യുവാക്കളെ കാത്തിരിപ്പുണ്ടാകും.
ചില ‘വികൃതി’കൾ അനുവദിച്ചു. അതിനു വലിയ കാശും വാങ്ങി.
അതിനിടയിൽ ചില പൊലീസ് ഓഫിസർമാർ അനാശാസ്യകേന്ദ്രം എന്ന പേരിൽ അവയെല്ലാം പൂട്ടിച്ചു.കാലം മാറിയതോടെ നഗരത്തിലും പലവിധ മാറ്റങ്ങൾ വന്നു.
മുൻപു ഗോവ പോലുള്ള സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരു, മംഗളൂരു തുടങ്ങിയ നഗരങ്ങളിലും മാത്രം കണ്ടിരുന്ന പ്രത്യേക ഇനം സ്പാ മസാജ് സെന്ററുകൾ നഗരത്തിലും എത്തി. ആദ്യം ഒന്നും രണ്ടു മാത്രമാണ് ഉണ്ടായിരുന്നത്.
അവിടെ മസാജ് കാര്യമായി നടന്നിരുന്നു. പൊടിക്കു ചില ‘വികൃതികളും’.
പെട്ടെന്നു കാര്യങ്ങളെല്ലാം മാറി. സ്പാകളുടെ നഗരമായി കോഴിക്കോട് മാറി. എല്ലാ വൈദ്യുത പോസ്റ്റിലും ചുമരിലും നാലാൾ കൂടുന്ന ഇടത്തും സ്പാ മസാജ് സെന്ററിന്റെ പരസ്യം ഒട്ടിക്കാൻ തുടങ്ങി.
അതു കണ്ടാലേ അറിയാം സംഗതി പിശകാണെന്ന്. സ്ഥാപനത്തിന്റെ പേരോ സ്ഥലമോ ഒന്നും ഇല്ല.
ഫോൺ നമ്പർ മാത്രം. ഇത്തരത്തിലുള്ള 250 സ്പാ മസാജ് സെന്ററുകൾ നഗരത്തിലും പരിസര പ്രദേശത്തുമായി പ്രവർത്തിക്കുന്നുണ്ട്.
ആളെ എത്തിക്കാൻ വഴികൾ ഏറെ
പോസ്റ്റിലെ നമ്പർ ഒട്ടിക്കൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളും സ്പാ മസാജ് സെന്റർ പരസ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
ഡിജിറ്റൽ മാർക്കറ്റിങ് നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. ഇടയ്ക്ക് ചില പെൺകുട്ടികൾ സ്പാ മസാജ് സെന്ററിന്റെ വിസിറ്റിങ് കാർഡുമായി ബീച്ചിലും മാനാഞ്ചിറ സ്ക്വയറിലും മറ്റും കറങ്ങിയിരുന്നു.
അവർ പ്രത്യേകം ഡിസ്കൗണ്ടും മറ്റു ചില വാഗ്ദാനങ്ങളും നൽകിയാണ് ആളുകളെ വലവീശിയത്.
ഒരാളെത്തിയാൽ അയാളെ വിടാതെ പിടിച്ചു നിർത്താൻ പ്രത്യേക പരിശീലനം ലഭിച്ച വനിതയാണ് കൗണ്ടറിൽ ഉണ്ടാകുക. അവർ ചാർജും മറ്റും പറയുന്ന കൂട്ടത്തിൽ തെറപ്പിസ്റ്റിന്റെ ഗുണങ്ങളും വിശദീകരിക്കും.
ഫോണിൽ തെറപ്പിസ്റ്റുകളുടെ ഫോട്ടോ കാണിക്കും. അതിൽ വഴങ്ങാത്തവർക്കു തെറപ്പിസ്റ്റിനെ നേരിൽ കാണിക്കും.
ഒരിടത്ത് നാലോ അഞ്ചോ വനിതകൾ തെറപ്പിസ്റ്റ് റോളിൽ ഉണ്ടാകും.
തെറപ്പിസ്റ്റിനെ ഇഷ്ടപ്പെട്ടാൽ കൗണ്ടറിൽ പണം അടയ്ക്കാൻ പറയും. 1000 രൂപ മുതൽ 3000 രൂപ വരെയാണു ഒരു മണിക്കൂർ ഫുൾ ബോഡി മസാജിനു വാങ്ങുന്നത്.
ക്രീം, ഓയിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

