കോഴിക്കോട് ∙ പ്രകൃതിയിലലിഞ്ഞ് എഴുപതു ചിത്രകാരൻമാർ ഒരുമിച്ചപ്പോൾ ക്യാൻവാസുകളിൽ വിരിഞ്ഞത് അതിമനോഹര ചിത്രങ്ങൾ. കേരള ചിത്രകലാ പരിഷത്ത് ഈസ്റ്റ്ഹിൽ മ്യൂസിയം പരിസരത്തെ പൂന്തോട്ടത്തിൽ ഒരുക്കിയ ‘കോഴിക്കോടൻ നിറച്ചാർത്ത്’ പരിപാടിയിലാണ് ചിത്രകാരൻമാരും ചിത്രകാരികളും ഒരുമിച്ചു ചിത്രങ്ങൾ വരച്ചത്.
മട്ടന്നൂർ സ്വദേശിയായ ഭിന്നശേഷി ചിത്രകാരനായ ദേവതീർഥ് വായിൽ പെൻസിൽ കടിച്ചുപിടിച്ചാണ് പോർട്രെയിറ്റ് ചിത്രങ്ങൾ വരച്ചത്. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പ്ല ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.കെ.ഷിബുരാജ്, സെക്രട്ടറി ഷാജു നെരവത്ത്, ക്യാംപ് കൺവീനർ റോയ് കാരാത്ര, എം.കെ.ലക്ഷ്മണൻ, രാജൻ കടലുണ്ടി, ഉണ്ണി പാബ്ലോ, ഉണ്ണി ഗ്ലോറി, സിന്ധു ലോവിൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

