കോഴിക്കോട് ∙ മനുവാദ – നവ ഹിന്ദുത്വ സംസ്കാരം ആഴത്തിൽ പിടിമുറുക്കിയ ഫാഷിസ്റ്റ് കാലത്ത് ജനകീയ മുന്നേറ്റത്തിലൂടെ വലിയ പ്രതിരോധം ഉയർന്നു വരണമെന്ന് റവലൂഷനറി കൾചറൽ ഫോറം ദേശീയ കൺവീനർ തുഹിൻ. കൾചറൽ ഫോറം കേരളയുടെ മൂന്നാമത് മധു മാസ്റ്റർ നാടക പുരസ്കാരം നടൻ ഗോപാലൻ അടാട്ടിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലധനവും മനുസ്മൃതിയും സന്ധി ചെയ്യുന്ന അധികാര വ്യവസ്ഥ സാന്നിധ്യം ഉറപ്പിക്കുന്ന ഇന്ത്യയിൽ ജനാധിപത്യം ഒരു പാഴ്വാക്കു മാത്രമായി തീർന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അപ്പുണ്ണി ശശി, രാംദാസ് കടവല്ലൂർ, പ്രേം ചന്ദ്, കബിർ കാട്ലാട്ട്, പി.എൻ, പ്രോവിന്റ്, ഷെമി, ഡോ.
ആശാ പ്രഭാകർ, വേണുഗോപാലൻ കുനിയിൽ, സുനിൽ ജോസഫ്, മണികണ്ഠൻ മൂക്കുതല എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഗോപാലൻ അടാട്ടും ജോസ് പി. റാഫേലും തിയറ്റർ സ്കെച്ചസ് അവതരിപ്പിച്ചു.
രാം ദാസ് കടവല്ലൂർ സംവിധാനം ചെയ്ത ‘സത്യപ്പുല്ല്’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

