കോഴിക്കോട് ∙ നെല്ല് സംഭരണ വിഷയത്തിൽ സംസ്ഥാന സർക്കാരും ഉടമകളും നടത്തുന്നത് ചക്കാലത്തി പോരാണെന്നും സർക്കാർ കാണിക്കുന്ന കൊടിയ വഞ്ചന അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന സെൽ കോഓർഡിനേറ്റർ വി.കെ.സജീവൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കർഷക ദ്രോഹ നിലപാടുകൾക്കെതിരെ കർഷക മോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ല് സംഭരണത്തിൽ വർഷങ്ങളായി സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് മില്ലുടമകളുമായി സർക്കാർ ചർച്ച നടത്തിയത്.
കുട്ടനാട്ടിലും ആലപ്പുഴയിലും പാലക്കാട്ടും കൊയ്ത്തു കഴിഞ്ഞ് നെല്ലുകൾ മുളച്ചു തുടങ്ങിയിട്ടും സംഭരണ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാംദാസ് മണലേരി മുഖ്യപ്രഭാഷണം നടത്തി.
കർഷകമോർച്ച സിറ്റി ജില്ലാ അധ്യക്ഷൻ കൃഷ്ണൻ പുഴക്കൽ, റൂറൽ ജില്ലാ അധ്യക്ഷൻ രാജേഷ് കായണ്ണ, നോർത്ത് ജില്ലാ അധ്യക്ഷൻ ഒ.പി.ദിലീപ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈബു, പ്രകാശ് ചെലവൂർ, വി.മുരളീധരൻ, കെ.രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ പന്തീരാങ്കാവ് എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

