കോഴിക്കോട് ∙ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിനും ഇരകൾക്ക് അതിവേഗ നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച വിമൻ സേഫ്റ്റി ഡിവിഷന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർവഹിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ത്രീകൾ കരഞ്ഞു കൊണ്ടിറങ്ങുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് ഡിജിപി ഉദ്ഘാടന പ്രസംഗത്തിൽ ഉറപ്പുനൽകി.
ചടങ്ങിൽ വിമൻ സേഫ്റ്റി ഡിവിഷന്റെ ലോഗോ പ്രകാശനവും വിമൻ സേഫ്റ്റി ഓഫിസർമാർക്കുള്ള പ്രത്യേക ബാഡ്ജ് വിതരണത്തിന്റെ ഉദ്ഘാടനവും ഡിജിപി നിർവഹിച്ചു. കോഴിക്കോട് സിറ്റിയിലെ വനിത സബ് ഇൻസ്പെക്ടർമാരായ ശ്രീസിത, തുളസി, ലീല എന്നിവർക്ക് ഡിജിപി ഈ ബാഡ്ജുകൾ നൽകി.
എല്ലാ പൊലീസ് സ്റ്റേഷനിലും വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു വനിത സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു വിമൻ സേഫ്റ്റി ഓഫിസറെയും നിയോഗിക്കുമെന്ന് ഡിജിപി പറഞ്ഞു.
സോഷ്യൽ പൊലീസിങ് ഡിവിഷൻ ഡപ്യൂട്ടി ഐജി അജിത ബീഗം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എഡിജിപി എസ്.ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. നോർത്ത് സോൺ ഐജി രാജ്പാൽ മീണ, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ.
പവിത്രൻ, വിമൻ സെൽ എഐജി ബാസ്റ്റിൻ സാബു, എഎസ്പി പി. ബിജു രാജ്, നർകോട്ടിക് സെൽ എസിപി കെ.എ.ബോസ് എന്നിവർ പങ്കെടുത്തു.
തുടർന്ന് ‘ഗാർഹിക പീഡനവും നിയമ പരിരക്ഷയും’ എന്ന വിഷയത്തിൽ നടന്ന കൺവർജൻസ് മീറ്റിങ്ങിൽ നിയമ മേഖലയിലെ വിദഗ്ധർ പങ്കെടുത്തു. നിരവധി വനിതകളുടെ പരാതികൾ കേട്ട് ആവശ്യമായ നിയമോപദേശം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

