പേരാമ്പ്ര ∙അസുഖബാധിതയായി സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത് റെക്കോർഡ് തിരുത്തി ഇരട്ട സ്വർണം നേടിയ ദേവനന്ദ ബിജുവിന്റെ നേട്ടം അഭിനന്ദനീയമാണെന്നു മന്ത്രി വി.ശിവൻകുട്ടി.ദേവനന്ദ ബിജുവിന് നൊച്ചാട് കൽപത്തൂരിൽ സംസ്ഥാന സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു മന്ത്രി.കായിക മേഖലയിലുള്ളവർക്ക് 50 വീടുവച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത്.
വയനാട്ടിൽ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് വീടുണ്ടാക്കാൻ തറക്കല്ലിട്ടവർ മുങ്ങി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ദേവനന്ദയുടെ നിലവിലുള്ള വീട് നിൽക്കുന്ന സ്ഥലം വളരെ ഉയരത്തിലാണ്.
അവിടെ വീട് നിർമിക്കുന്നതു പ്രയാസമാണ്.
നാട്ടുകാരനായ റിട്ട. അധ്യാപകൻ കോട്ടിലോട്ട് ശ്രീധരൻ സൗജന്യമായി നൽകിയ 5 സെന്റിലാണു വീട് നിർമിക്കുന്നത്. ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, സ്കൗട്ട് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.എൻ.ശാരദ, ബിന്ദു അമ്പാളി, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കെ.സി.ബാബുരാജ്, കെ.സി.ഗോപാലൻ, ശശികുമാർ അമ്പാളി, എം.ടി.ഹമീദ്, കെ.എം.രാഗേഷ്, കോട്ടിലോട്ട് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കോട്ടിലോട്ട് ശ്രീധരനെ ആദരിച്ചു.
മുഖ്യമന്ത്രിയെ വിമർശിച്ച നേതാവിനെ തിരുത്തിയത് നന്നായി: ശിവൻകുട്ടി
നാദാപുരം∙ മുഖ്യമന്ത്രിയെ മാന്യതയില്ലാതെ വിമർശിച്ചരാഷ്ട്രീയ നേതാവിനെ അതേ പാർട്ടിയുടെ മറ്റു നേതാക്കൾ തിരുത്തിയത് ഏറെ നന്നായെന്നു മന്ത്രി വി.ശിവൻകുട്ടി.
2 തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ വിമർശിക്കുന്നവർ ഒരു കാര്യം ഓർക്കുന്നത് നന്നാകും. മൂന്നാം തവണയും ഇടതു മുന്നണിയാണ് കേരളത്തിൽ അധികാരത്തിലെത്തുക എന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

