താമരശ്ശേരി ∙ അഭൂതപൂർവമായ വാഹനത്തിരക്കിൽ വീർപ്പുമുട്ടിയ ചുരത്തിൽ ഇന്നലെ യാത്രക്കാർ അനുഭവിച്ച ദുരിതവും കഷ്ടപ്പാടും വിവരണാതീതം. അടുത്തകാലത്തൊന്നും ഇന്നലത്തെപ്പോലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിട്ടില്ല. വൈത്തിരി മുതൽ പുതുപ്പാടി പഞ്ചായത്ത് ബസാർ വരെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
മുന്നും മൂന്നരയും മണിക്കൂർ എടുത്താണ് വാഹനങ്ങൾ ചുരം കയറിയിറങ്ങിയത്. ഗതാഗതക്കുരുക്കിൽ അകപ്പെട്ട് നൂറുകണക്കിന് യാത്രക്കാരാണു ശുദ്ധജലം പോലും ലഭിക്കാതെയും പ്രാഥമിക കൃത്യം നടത്താൻ കഴിയാതെയും മണിക്കൂറുകൾ ചുരത്തിൽ കഴിഞ്ഞു കൂടിയത്.
ഹൈവേ പൊലീസ്, താമരശ്ശേരി ട്രാഫിക് പൊലീസ്, അടിവാരം ഔട്ട്പോസ്റ്റ് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ഏറെ പ്രയാസപ്പെട്ടാണു ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചത്.
വൈകിട്ട് മൂന്നു മണിയോടെ തെല്ലൊരാശ്വാസം ഉണ്ടായങ്കിലും വാഹനങ്ങളുടെ തിരക്കു കാരണം രാത്രിയിലും കുരുക്ക് അഴിഞ്ഞിട്ടില്ല.
വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ) ഉടൻ യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിനൊപ്പം കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായി ചുരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ചുരത്തിലെ പ്രധാന വളവുകളിൽ രാപകൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണം.
ചുരത്തിൽ നൈറ്റ് പട്രോളിങ് ശക്തമാക്കുകയും വേണം. ഇന്ധനം കരുതാതെ ചുരത്തിൽ കുടുങ്ങി ഗതാഗത തടസ്സത്തിന് ഇടയാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

