ഫറോക്ക് ∙ നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 126 സ്ഥാനാർഥികളുടെ വിധിയെഴുതാൻ കാത്തിരിക്കുന്നത് 46,568 വോട്ടർമാർ. ഇവരിൽ 22,284 പുരുഷന്മാരും 24,284 പേർ സ്ത്രീകളുമാണ്.
പേട്ട സൗത്ത് എട്ടാം വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്.
1619 പേർ.
833 പേർ മാത്രമുള്ള നല്ലൂരങ്ങാടി 26–ാം വാർഡാണ് കുറഞ്ഞ വോട്ടർമാരുള്ള വാർഡ്. 2020നെ അപേക്ഷിച്ച് 3570 വോട്ടർമാർ ഇത്തവണ അധികമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,998 വോട്ടർമാരാണുണ്ടായിരുന്നത്. 39 വാർഡുകളിലേക്കുള്ള നഗരസഭ തിരഞ്ഞെടുപ്പിൽ 25 കെട്ടിടങ്ങളിലായി 39 പോളിങ് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.
ഓരോ പോളിങ് ബൂത്തിലേക്കും ഒരു ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് നൽകുക. തകരാറുണ്ടായാൽ മാറ്റി നൽകാൻ 2 ബദൽ യന്ത്രങ്ങളും കരുതും.
ഓരോ പോളിങ് ബൂത്തിലും 4 ഓഫിസർമാർ ഉണ്ടാകും. പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, 2 അസിസ്റ്റന്റ് പോളിങ് ഓഫിസർമാരുമാണു വോട്ടെടുപ്പ് ചുമതല നിർവഹിക്കുക.
രാമനാട്ടുകര ∙ 32 വാർഡുകളിലേക്കായി 89 പേർ മത്സരിക്കുന്ന രാമനാട്ടുകര നഗരസഭ ആരു ഭരിക്കണമെന്നു വിധിയെഴുതാൻ 30,545 വോട്ടർമാർ.
15,933 സ്ത്രീകളും 14,612 പുരുഷന്മാരുമാണു അന്തിമ വോട്ടർ പട്ടികയിലുള്ളത്. കൊറ്റമംഗലം 24-ാം വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്.
ഇവിടെ 1294 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാനുണ്ട്. 737 പേരുള്ള കോടമ്പുഴ 29–ാം വാർഡാണ് നഗരസഭയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ നഗരസഭയിൽ 1739 വോട്ടർമാർ കൂടുതലുണ്ട്.
2020ലെ തിരഞ്ഞെടുപ്പിൽ അന്തിമ പട്ടികയിൽ 28,806 വോട്ടർമാരാണുണ്ടായത്. 18 കെട്ടിടങ്ങളിലായി 32 പോളിങ് കേന്ദ്രങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പിന് ക്രമീകരിക്കുന്നത്.
32 വാർഡുകളിലേക്കു 32 വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കും. 2 യന്ത്രങ്ങൾ കരുതലായി സൂക്ഷിക്കും.
വോട്ടെടുപ്പിനിടെ മെഷീനുകൾക്കു തകരാർ സംഭവിച്ചാൽ ഇവ കമ്മിഷൻ ചെയ്ത് ഉപയോഗിക്കാനാണ് തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

