കോഴിക്കോട് ∙ ഉദ്ഘാടനം നടത്തിയ മലാപ്പറമ്പ് – മാനാഞ്ചിറ നാലുവരിപ്പാതയിൽ അപകടം പതിയിരിക്കുന്നു. ഉപരിതലം മിനുക്കിയ റോഡിൽ പലയിടത്തും വശങ്ങളിലെ ടാർ അടർന്നു പോയി.
അഴുക്കുചാൽ, കേബിൾ ചാൽ തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്തു. അഴുക്കുചാൽ, കേബിൾ തുടങ്ങിയവയ്ക്കായി നിർമിച്ച ചാലുകളുടെ പ്രവൃത്തി പൂർത്തിയാക്കി മുകൾ ഭാഗത്തു സ്ലാബ് സ്ഥാപിച്ച് അരികിൽ മണ്ണു നിറച്ചു ടാർ ചെയ്താലേ പ്രശ്നം തീരുകയുള്ളു.
ഉദ്ഘാടനം വരെ രാപകൽ തകൃതിയായി പ്രവൃത്തി നടന്നിരുന്നു.
പിന്നീട് എല്ലാം മന്ദഗതിയിലായി. ഇപ്പോഴത്തെ നിലയിൽ പ്രവൃത്തി പൂർത്തിയാകാൻ 6 മാസമെങ്കിലും എടുക്കും.
അതിനിടയിൽ മഴക്കാലമെത്തും. അതോടെ നഗരത്തിന് അനുഗ്രഹമാകേണ്ട
റോഡ് ശാപമായി തീരും. അഴുക്കുചാലിൽ മിക്ക സ്ഥലത്തും പഴയ ഇലക്ട്രിക് പോസ്റ്റ്, കോൺക്രീറ്റ് കട്ടകൾ, മണ്ണ് തുടങ്ങിയവ കിടക്കുകയാണ്.
ചില സ്ഥലത്ത് അഴുക്കുചാലിനു തുടർച്ചയുമില്ല. മഴക്കാലമാകുന്നതോടെ റോഡ് പരിസരങ്ങളിൽ മലിനജലം നിറഞ്ഞ് വീടുകളിലേക്കും വെള്ളം എത്തും.
കാട്ടുവയൽ കോളനി ഭാഗം പോലുള്ള സ്ഥലങ്ങളിൽ മഴക്കാലത്തു വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത ഏറെയാണ്. നിലവിൽ കാൽനടയാത്രക്കാർ തടസ്സങ്ങൾ താണ്ടി റോഡിലൂടെ വേണം പോകാൻ.
അതും അപകടത്തിനു വഴി വയ്ക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

