ബേപ്പൂർ∙ മത്സ്യത്തൊഴിലാളികൾക്ക് കടുത്ത ഭീഷണിയുയർത്തി തീരക്കടലിൽ കടൽമാക്രി ശല്യം രൂക്ഷം. മത്സ്യങ്ങൾക്കൊപ്പം വലയിൽ കയറുന്ന കടൽമാക്രികൾ വലക്കണ്ണികൾ കടിച്ചു മുറിക്കുന്നതാണ് വെല്ലുവിളി. വല നാശമാകുന്നതിന് പുറമേ പിടികൂടിയ മത്സ്യങ്ങൾ കൂടി പുറത്തു ചാടിപ്പോകും. അഴിമുഖത്തിന് സമീപവും കരയിൽ നിന്നു 5 മുതൽ 10 നോട്ടിക്കൽ മൈൽ അകലെയാണ് കടൽമാക്രിയെ കണ്ടുവരുന്നത്.
കടലിൽ മീൻ പിടിക്കാൻ പോകുന്ന മിക്ക തൊഴിലാളികളും ഇതിനാലുള്ള പ്രയാസം നേരിടുകയാണ്.
കടൽമാക്രികൾ അകപ്പെട്ടാൽ വല ഉപയോഗശൂന്യമാകുന്നതിനാൽ പിന്നീട് ലക്ഷങ്ങൾ മുടക്കി പുതിയ വല വാങ്ങേണ്ട ഗതികേടാണ്. വെള്ളത്തിന് തണുപ്പ് കൂടുന്ന സമയങ്ങളിലാണ് ഇവയെ തീരപ്രദേശങ്ങളിൽ കൂട്ടത്തോടെ കാണുന്നത്.
ബേപ്പൂർ, ചാലിയം, വെള്ളയിൽ, പുതിയാപ്പ ഹാർബറുകളിൽ നിന്നു മത്സ്യബന്ധനത്തിന് പോകുന്ന ഒട്ടേറെ ഫൈബർ വള്ളങ്ങളിലെ വലകൾ കടൽമാക്രികൾ നശിപ്പിച്ചു. വലിയ വള്ളക്കാർ ഉപയോഗിക്കുന്ന വല ഏതാണ്ട് 500 മീറ്റർ വരെ ചുറ്റളവുണ്ടാകും.
3 ടൺ വരെ ഭാരമുള്ള ഇത്തരം നൈലോൺ കണ്ണികൾ കടിച്ചു മുറിക്കുന്നതിനാൽ വല മാറ്റുന്നതിന് വലിയ സാമ്പത്തിക ബാധ്യത വരികയാണ്. 17 MINUTES AGO 1 HOUR 24 MINUTES AGO 2 HOURS 15 MINUTES AGO അതേസമയം വലയിൽ അകപ്പെടുന്ന കടൽമാക്രികളെ തീരത്ത് എത്തിച്ച് വിഷാംശമുള്ള ഭാഗങ്ങൾ നീക്കം ചെയ്തും തല വെട്ടി മാറ്റിയും വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്നവരും ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കടൽമാക്രിയുടെ ആക്രമണത്തിൽ വല നശിക്കുന്നവർക്ക് നഷ്ട
പരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകൾ ഫിഷറീസ് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

