ഇന്ന്
∙ അടുത്ത 3 ദിവസം ബാങ്ക് അവധി ആയതിനാൽ ഇടപാടുകൾ ഇന്ന് നടത്തുക. ∙ ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
മീനടം ∙ നെടുംപൊയ്ക ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും കാവാലച്ചിറ ട്രാൻസ്ഫോമറിൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
കോഴ്സ്
കോട്ടയം ∙ കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
ഫോൺ: 79944 49314.
അസിസ്റ്റന്റ് പ്രഫസർ
മാന്നാനം ∙ സെന്റ് ജോസഫ്സ് ട്രെയ്നിങ് കോളജിൽ ഫിസിക്കൽ സയൻസ് എജ്യുക്കേഷൻ വിഭാഗത്തിൽ ഗെസ്റ്റ് അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്. നാളെനടത്താനിരുന്ന അഭിമുഖം ഒക്ടോബർ 3ന് 9.30ന്.
ഫോൺ: 7306135747
സീറ്റൊഴിവ്
ഏറ്റുമാനൂർ ∙ ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ സീറ്റൊഴിവ്. നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 94968 00788.
വിദ്യാഭ്യാസ സഹായം
കോട്ടയം ∙ ജില്ലയിൽ പ്ലസ്ടു സയൻസ് വിഷയമെടുത്തു പഠിക്കുന്ന 100 വിദ്യാർഥികൾക്ക് തിരുവനന്തപുരം നവ്യ ചാരിറ്റബിൾ സൊസൈറ്റി 6,000 രൂപസഹായം നൽകുന്നു.
അപേക്ഷകരുടെ കുടുംബ വാർഷികവരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ഫോൺ: 9447433794 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]