തോട്ടയ്ക്കാട് ∙ ചിലങ്കകളുടെ താളം ഈ വീടിന് അതിജീവനത്തിന്റെ കരുത്താണ്. അച്ഛന്റെ വിയോഗം തണലൊഴിച്ച ജീവിതത്തിൽ, ഒൻപതാം ക്ലാസുകാരിയായ മകൾ നൃത്തച്ചുവടുകളിലൂടെ കുടുംബത്തിന് താങ്ങാവുകയാണ്.
തോട്ടയ്ക്കാട് ചമ്പക്കര കിഴക്കേമുറിയിൽ അനന്യ വിനീഷാണ് ഈ കലാകാരി. ഫെബ്രുവരിയിലാണ് അനന്യയുടെ അച്ഛൻ വിനീഷ് (44) അസുഖബാധിതനായി മരിച്ചത്.
ഓട്ടോ തൊഴിലാളിയായിരുന്ന വിനീഷിന്റെ വേർപാടോടെ അമ്മ ജ്യോതിയുടെയും പ്ലസ്ടു വിദ്യാർഥിനിയായ ചേച്ചി അതുല്യയുടെയും സംരക്ഷണവും പഠനവും ചോദ്യചിഹ്നമായി മാറി. 6 സെന്റ് സ്ഥലവും വീടും മാത്രമുള്ള ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗം പശു വളർത്തലാണ്.
തങ്ങളുടെ പഠനത്തിനും വീട്ടുചെലവിനുമായി അമ്മ പാടുപെടുന്നത് കണ്ടപ്പോഴാണ് അനന്യയ്ക്ക് തന്റെ പ്രിയപ്പെട്ട
കലയെ ഒരു കൈത്താങ്ങാക്കി മാറ്റണമെന്ന ചിന്തയുണ്ടായത്. അങ്ങനെയാണ് കുരുന്നുകൾക്കായി നൃത്ത ക്ലാസ് ആരംഭിച്ചത്.
തോട്ടയ്ക്കാട് എസ്എൻഡിപി ഹാളിൽ തുടങ്ങിയ പഠനക്കളരി ഇന്ന് ഈ കുടുംബത്തിന്റെ വലിയൊരു പ്രതീക്ഷയാണ്. തോട്ടയ്ക്കാട് എസ്എൻഡിപി യോഗം 1518–ാം നമ്പർ ശാഖയുടെ സഹകരണത്തോടെയാണ് ക്ലാസ്.
ശാഖാ ഭാരവാഹികൾ സൗജന്യമായി നൽകിയ ഹാളിൽ ഇപ്പോൾ 7 കുട്ടികൾ അനന്യയിൽനിന്നു ചുവടുകൾ അഭ്യസിക്കുന്നു.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, നാടോടി നൃത്തം എന്നിവയിലാണ് പരിശീലനം. കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് അനന്യ.
മൂന്നാം ക്ലാസ് മുതൽ നൃത്തപഠനം തുടങ്ങിയ അനന്യ കലോത്സവങ്ങളിലെ സജീവ സാന്നിധ്യമാണ്. ക്ഷേത്രങ്ങളിൽ നൃത്തപരിപാടികൾ അവതരിപ്പിക്കാറുണ്ട്.
അഭിനയത്തിലും മികവു തെളിയിച്ച അനന്യ മ്യൂസിക് ആൽബത്തിൽ വേഷമിട്ടിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

