തിരുവനന്തപുരം നഗരത്തിലെ പുഴകളെയും തോടുകളെയും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അലയൻസ് ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതി സുപ്രധാന നേട്ടത്തിലേക്ക്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നഗരത്തിലെ വിവിധ ജലാശയങ്ങളിൽ നിന്ന് 1000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സി.എസ്.ആർ) പദ്ധതിയുടെ ഭാഗമായി വിജയകരമായി ശേഖരിച്ചത്.
കണക്കുകൾ പ്രകാരം, ശേഖരിച്ച ഈ മാലിന്യം ഏകദേശം 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമാണ്. ഈ കുപ്പികൾ ഒന്നിനുപിറകെ ഒന്നായി നിരത്തി വെക്കുകയാണെങ്കിൽ 12,000 കിലോമീറ്റർ നീളം വരും.
ഇത് ഇന്ത്യയുടെ ആകെ കടൽത്തീരത്തേക്കാൾ ദൈർഘ്യമേറിയ ദൂരമാണ്. അലയൻസ് സർവീസസ് ഇന്ത്യയും അലയൻസ് ടെക്നോളജി ഇന്ത്യയും സംയുക്തമായാണ് ഈ പരിസ്ഥിതി സൗഹൃദ പദ്ധതി ആവിഷ്കരിച്ചത്.
2022-ൽ തുടക്കം കുറിച്ച ഈ ഉദ്യമത്തിനായി കമ്പനികൾ തങ്ങളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ഇതുവരെ 5 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പികെ.
കുഞ്ഞാലിക്കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി, തിരുവനന്തപുരം മേയർ അഡ്വ.
വിവി രാജേഷ്, കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ എന്നിവർ സംബന്ധിച്ചു.
അലയൻസ് സർവീസസ് ഇന്ത്യ എം.ഡി ജിസൺ ജോൺ, അലയൻസ് ടെക്നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുൽസിയാനി എന്നിവരും സന്നിഹിതരായിരുന്നു. പ്രവർത്തന ശൈലി
ജർമ്മനിയിലെ ‘പ്ലാസ്റ്റിക് ഫിഷർ’ എന്ന കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നദികളിലെ മാലിന്യം നീക്കം ചെയ്യുന്നത്.
ഇതിനായി ‘ട്രാഷ്ബൂം’ എന്ന ഫ്ലോട്ടിങ് വേലികൾ പുഴകളിൽ സ്ഥാപിക്കുന്നു. മാലിന്യം കടലിൽ എത്തുന്നതിന് മുൻപ് തന്നെ തടഞ്ഞുനിർത്താൻ ഇത് സഹായിക്കുന്നു.
തമ്പാനൂർ തോട്, ഉള്ളൂർ തോട്, പട്ടം തോട്, തെക്കിനക്കര കനാൽ, ആമയിഴഞ്ചാൻ തോട്, കരമനയാർ, കിള്ളിയാർ, കരിയിൽ തോട്, തെറ്റിയാർ കനാൽ തുടങ്ങി 15 പ്രധാന സ്ഥലങ്ങളിലാണ് ഈ സംവിധാനം ഇപ്പോൾ പ്രവർത്തിക്കുന്നത്. തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം.
തൊഴിൽ സാധ്യതയും പുനരുപയോഗവും
ഈ പദ്ധതി പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നു. ഈഞ്ചയ്ക്കൽ, വെൺപാലവട്ടം, വള്ളക്കടവ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ (എംആർഎഫ്) 23 പ്രൊഫഷണലുകൾ മാലിന്യം തരംതിരിക്കുന്നതിനായി ജോലി ചെയ്യുന്നുണ്ട്.
പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ തമിഴ്നാട്ടിലെ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് അയച്ച് സുരക്ഷിതമായി സംസ്കരിക്കുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് വേളി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകൾ ഉൾപ്പെടെയുള്ളവ നിർമ്മിച്ചിട്ടുണ്ട്.
അലയൻസ് എസ്ഇ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗവും ഗ്രൂപ്പ് സിഒഒയുമായ ബാർബറ കറുത്ത്-സെല്ലെ ഈ നേട്ടത്തെ അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് പുറമെ, നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനും ഐടി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിനും ഈ പദ്ധതി സഹായകമാകുന്നുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം കൂടി ലഭിച്ച ഈ മാതൃക ഇപ്പോൾ രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

