അരുവിത്തുറ ∙ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച കായിക പരിശീലകനുള്ള ജി.വി.രാജ പുരസ്കാരത്തിന് അർഹനായ അരുവിത്തുറ സെന്റ് ജോർജ് കോളജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന് കോളജിൽ സ്വീകരണം നൽകി. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി.
കോളജ് മാനേജർ വെരി. റവ.
ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫ്, ബർസാർ റവ.
ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ കെ.എസ്.സുജിത്ത്, കേരള യൂത്ത് വോളി ബോൾ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പോൾസ് ടോമി എന്നീ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

