കറുകച്ചാൽ ∙ വൈദ്യുതലൈനുകൾക്കു സമീപത്തെ മുളന്തോട്ടി ഉപയോഗം അത്ര സുരക്ഷിതമല്ലെന്നു കെഎസ്ഇബി. വൈദ്യുതി കടത്തിവിടില്ലെന്നു കരുതുന്ന മുള പോലുള്ളവ ചെറിയ വോൾട്ടേജിൽ വൈദ്യുതിപ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധസ്വഭാവം ഇല്ലാതായി ചാലകങ്ങളായി മാറുമെന്നു സമൂഹമാധ്യമ പേജിലൂടെ കെഎസ്ഇബി മുന്നറിയിപ്പ് നൽകി.
കൂടുതൽ വോൾട്ടേജ് പ്രവഹിക്കുന്ന സമയത്ത് അചാലക വസ്തുക്കൾ വൈദ്യുതമർദംമൂലം സംരക്ഷണം നഷ്ടപ്പെട്ടു ചാലകങ്ങളാകാൻ സാധ്യതയുണ്ട്.
ലോ ടെൻഷൻ ലൈനിൽ തട്ടിയാൽ ഷോക്ക് ഏൽപിക്കാത്ത മുളന്തോട്ടി ഉന്നത വോൾട്ടേജ് ലൈനുകളിൽ അപകടകാരിയായി മാറാൻ കാരണമിതാണെന്നും വൈദ്യുതലൈനുകൾക്കു സമീപം ഇത്തരം തോട്ടികൾ ഉപയോഗിക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും കെഎസ്ഇബി പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

