കടുത്തുരുത്തി ∙ പിതാവിന്റെയും 2 പെൺമക്കളുടെയും പ്രതിഷേധം ഫലം കണ്ടില്ല. ബാങ്ക് ജപ്തി ചെയ്ത് വിൽപന നടത്തിയ വീട് പുതിയ ഉടമ ഇടിച്ചുനിരത്തി.
കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് ജപ്തി ചെയ്ത കോതനല്ലൂർ തൂവാനീസ മണ്ണാരകത്ത് വീട്ടിൽ എം.ജി.അജിയുടെ വീടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചത്. അനുകൂല കോടതി ഉത്തരവുമായി ബുധനാഴ്ച ഉടമയും ബാങ്ക് അധികൃതരും പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയതോടെ അജിയും രണ്ട് പെൺമക്കളും വീടിനുള്ളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറി, ഇവരെ പുറത്ത് എത്തിച്ച് ആശുപത്രിയിലാക്കിയതിന് ശേഷമാണ് വീട് പൊളിച്ചത്.
വീട് നിർമിക്കാനായാണ് ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ ഇവർ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം 47 ലക്ഷം രൂപ കുടിശിക ഉണ്ടായി.
തുടർന്നായിരുന്നു ലേല നടപടികൾ.
വീടും 33 സെന്റ് സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി വിൽക്കുകയും വീട് ഇടിച്ചു നിരത്തുകയും ചെയ്തതോടെ കുടുംബം വാടകവീട്ടിലേക്ക് മാറി. കടക്കെണി വിമോചന മുന്നണിയുടെ (കെവികെ) പ്രതിഷേധമുള്ളതിനാൽ ബാങ്ക് ഇന്നലെ പൊലീസ് സംരക്ഷണയിലാണ് പ്രവർത്തിച്ചത്.
വീട് പൊളിച്ചു നീക്കിയ സ്ഥലവും പൊലീസ് നിരീക്ഷണത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

