കടുത്തുരുത്തി∙ കാറിൽ ബസ് ഇടിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജിനും ഡ്രൈവർക്കും ബസ് യാത്രക്കാരായ മൂന്നു പേർക്കും പരുക്ക്. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
സ്റ്റീഫൻ ജോർജിനെ ആദ്യം മുട്ടുചിറ ആശുപ്രതിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച 2.45 ന് കടുത്തുരുത്തി അർബൻ ബാങ്കിന് മുൻ വശമാണ് അപകടം.
പാർട്ടിയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സ്റ്റീഫൻ ജോർജ്.
കാർ നിർത്തിയ ഉടൻ അമിത വേഗതയിൽ പിന്നാലെയെത്തിയ വൃന്ദാവൻ ബസ് കാറിന്റെ പിന്നിലിടിച്ച ശേഷം മുന്നൂറ് മീറ്ററോളം നിരക്കി കൊണ്ടുപോയാണ് നിന്നത്. കാറിന്റെ സീറ്റുകൾക്കിടയിൽ കുരുങ്ങിയ സ്റ്റീഫൻ ജോർജിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ബസ് അമിത വേഗതയിൽ ആയിരുന്നെന്നും യാത്രക്കാർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി യാത്രക്കാർ പറഞ്ഞു. കാറിന്റെ ഡ്രൈവർ ഓണം തുരുത്ത് സ്വദേശി ജീമോൻ (54), ബസ് യാത്രക്കാരായ നിത്യാ നന്ദനൻ (39), നിഷാ ഷാജി (27) എന്നിവർക്കാണ് പരുക്കേറ്റത്.
അപകടത്തെ തുടർന്ന് കോട്ടയം- എറണാകുളം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

