വാഴൂർ, കങ്ങഴ ∙ നാട്ടിൽ പെരുകി പെരുമ്പാമ്പ്; 5 ദിവസത്തിനിടെ പിടിച്ചത് 5 എണ്ണം. പഴുക്കാകുളം – പത്തനാട് റോഡിൽ കക്കാട്ടുവളവിന് സമീപം വളഞ്ഞാറ്റിൽ അൻസാരിയുടെ പുരയിടത്തിൽനിന്നാണ് ആദ്യം പെരുമ്പാമ്പിനെ പിടിച്ചത്.
അടുത്ത ദിവസം സമീപത്തെ റോഡിൽ നിന്നു മറ്റൊരു പെരുമ്പാമ്പിനെയും വനം വകുപ്പ് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. വാഴൂർ കാപ്പുകാട് വരവുകാലായിൽ സാജന്റെ പുരയിടത്തിൽനിന്നു കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പിനെ പിടിച്ചു.
തിങ്കളാഴ്ച ചാമംപതാൽ കന്നുകുന്ന് ലീലാമ്മയുടെ വീട്ടുവളപ്പിൽ നിന്നും മറ്റൊരു പെരുമ്പാമ്പിനെയും സ്നേക്ക് വൊളന്റിയർ അനിയപ്പൻ കാനത്തിന്റെ നേതൃത്വത്തിൽ പിടിച്ചിരുന്നു.
ഇളപ്പുങ്കൽ നിന്നു 4 ദിവസം മുൻപ് പെരുമ്പാമ്പിനെ പിടിച്ചിരുന്നു. 15 – 22 കിലോയോളം തൂക്കമുള്ള പാമ്പിനെയാണു പിടികൂടിയത്.
ശക്തമായ മഴയത്ത് തോടുകളിലൂടെ ഒഴുകി വന്നതാകാം എന്നും കൂടുതൽ പാമ്പുകളെ ഇനിയും കിട്ടാൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
മഴയാണ്; പാമ്പ് വരും
മഴ തുടരുന്നതിനാൽ നാട്ടിൽ പാമ്പുകളെ കൂടുതൽ കണ്ടെന്നു വരാം. മഴക്കാലം പാമ്പുകളുടെ പ്രജനനകാലമാണ്.
പെരുമ്പാമ്പ് ഇപ്പോൾ നാട്ടിൽ വ്യാപകമാണ്. ഇന്ത്യൻ റോക്ക് പൈത്തൺ എന്ന പെരുമ്പാമ്പ് ജനവാസ മേഖലയിലെ കോഴിക്കൂട്ടിലും വളർത്തുമൃഗങ്ങളുടെ പരിപാലന കേന്ദ്രത്തിൽനിന്നു പിടിക്കുന്നത് പതിവാണ്.
മനുഷ്യനെ വിഴുങ്ങാനാവില്ല
മനുഷ്യനെ വിഴുങ്ങാനുള്ള ആകാരം നാട്ടിലെ പെരുമ്പാമ്പുകൾക്കില്ലെന്നു വിദഗ്ധർ.
അവ മനുഷ്യനെ സ്വാഭാവിക ഇരകളായി കാണുന്നില്ല. ജീവൻ അപകടത്തിലാണെന്നു തോന്നുന്നപക്ഷം പെരുമ്പാമ്പ് മനുഷ്യനെ ചുറ്റിവരിയുകയും കൊല്ലാനും ശ്രമിക്കാറുണ്ട്.
ഇങ്ങോട്ട് വന്നു ആക്രമിക്കാറില്ല. എലി, പക്ഷികൾ, തവളകൾ എന്നിവയാണ് പെരുമ്പാമ്പുകളുടെ ആഹാരം.
പെരുമ്പാമ്പ് കടിക്കും
പെരുമ്പാമ്പ് നന്നായി കടിക്കും. വിഷമില്ലെങ്കിലും നല്ല ബലമുള്ള പല്ലുകൾ ഉള്ളതിനാൽ കടിയുടെ ആഘാതം വളരെ കൂടുതലാണ്.
ഞരമ്പ് മുറിയും. ഒപ്പം വലിയ തോതിൽ രക്തസ്രാവം ഉണ്ടാകും.
മുറിവിൽ അണുബാധ ഉണ്ടാകും. അതുകൊണ്ട് കടിയേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്.
മുറിവിൽ പച്ചമരുന്നുകൾ വച്ചു കെട്ടുന്നതും മറ്റ് പൊടിക്കൈകളും ഒഴിവാക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

