കഞ്ഞിപ്പാടം ∙ കൊപ്പാറക്കടവ് അറുനൂറാം പാടശേഖരത്തിൽ കൃഷി പതിവായി മുടങ്ങുന്നു. പാടശേഖരം നിറഞ്ഞു കവിഞ്ഞു വീടുകളിൽ കയറി കുടുംബങ്ങൾ ദുരിതത്തിൽ.
രണ്ടാം കൃഷി ചെയ്തില്ല. പുഞ്ചക്കൃഷിയും ചെയ്യുന്നില്ല.
പാടശേഖരത്തിലെ ബണ്ടുകളിൽ താമസിക്കുന്ന 27 കുടുംബങ്ങൾ തീർത്തും ആശങ്കയിലാണ്. മോട്ടർ തറയുടെ അറ്റകുറ്റ പണികൾ വേണ്ട സമയത്തു ചെയ്യാതിരുന്നതിനാൽ വെള്ളം കയറ്റി ഇറക്കുന്നതു മുടങ്ങി.
പാടശേഖരം നിറഞ്ഞു കവിഞ്ഞ ശേഷം വീടുകളുടെ ചുറ്റും തീർത്തും വെള്ളക്കെട്ടായി.
നാലു വീടുകളിൽ കിടപ്പു രോഗികൾ തണുത്തു വിറങ്ങലിച്ചു കഴിയുന്നു. ശുചിമുറി മാലിന്യം വീടുകളുടെ ചുറ്റും ഒഴുകി നടക്കുന്നതിനാൽ ആരോഗ്യ പ്രശ്നവും ഉണ്ടാകുന്നു.
കഴിഞ്ഞ 6 മാസമായി വീടുകൾ വെള്ളക്കെട്ടിൽ ആയിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ പ്രദേശത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. ഇഴ ജന്തുക്കളുടെ ശല്യവും കൂടി.
കാപ്പിത്തോട്ടിലെ മാലിന്യമാണ് പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ജനപ്രതിനിധികൾ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
“വീടുകൾക്ക് ചുറ്റും മലിനജലം ഒഴുകുന്നതിനാൽ ആഹാരം പാകം ചെയ്തു കഴിക്കാനാകുന്നില്ല.
പകർച്ച വ്യാധികൾക്കും സാധ്യതയേറെയാണ്. മോട്ടർ തറയുടെ അറ്റകുറ്റപ്പണി കൃത്യ സമയത്തു ചെയ്യാതിരുന്നവർക്കെതിരെ നിയമ നടപടിയെടുക്കണം.”
മണിക്കുട്ടൻ നാലുപറയിൽ, കർഷകൻ, കഞ്ഞിപ്പാടം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

