കോട്ടയം ∙ എന്തൊരു ഒരുമ എന്ന് ആരും പറഞ്ഞു പോകും! ഒരുമിച്ചു പഠിച്ച 14 പേർ; ഒരേ സമയം 14 ജില്ലയിലും വകുപ്പുമേധാവികൾ.
അടുത്ത മേയിൽ ഒരേ ദിവസം ഇവരെല്ലാം വിരമിക്കും. മൃഗസംരക്ഷണ വകുപ്പിലെ 14 ജില്ലാ മൃഗസംരക്ഷണ ഓഫിസർമാരുടെ കാര്യമാണിത്.
71 വർഷത്തെ വകുപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമാണെന്നു ഡയറക്ടർ എം.സി.റെജിൽ പറഞ്ഞു.തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജിലെ 1987 ബാച്ചുകാരാണിവർ. ‘റോയൽ 87’ എന്നാണു സഹപാഠികളുടെ ഇടയിൽ അറിയപ്പെടുന്നത്.
വിരമിക്കുന്നതിനു മുൻപു വിപുലമായ കൂട്ടായ്മ ഒരുക്കാൻ ആലോചിക്കുന്നുണ്ടെന്നു കൺവീനറും കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫിസറുമായ ഡോ.ഡി.ഷൈൻകുമാർ പറഞ്ഞു. ജില്ലാ ഓഫിസർമാരായ ഡോ.
പി.വി.അരുണോദയം (ആലപ്പുഴ), ഡോ. എസ്.അനിൽകുമാർ (കണ്ണൂർ), ഡോ.
എസ്.രമ (തിരുവനന്തപുരം), ഡോ. ബിജു ജെ.ചെമ്പരത്തി (ഇടുക്കി), ഡോ.
പി.രാജേഷ് (പാലക്കാട്), ഡോ. മനോജ് കുമാർ (കോട്ടയം), ഡോ.
ജി.സജികുമാർ (എറണാകുളം), ഡോ. കെ.ബി.ജിതേന്ദ്രകുമാർ (തൃശൂർ), ഡോ.
എസ്.സന്തോഷ് (പത്തനംതിട്ട), ഡോ. സക്കറിയ സാദിഖ് (മലപ്പുറം), ഡോ.
വി.ഗീത (കോഴിക്കോട്), ഡോ. ടി.യു.ഷാഹിന (വയനാട്), ഡോ.
കെ.വി.ബിന്ദു (കാസർകോട്) എന്നിവരാണു വിരമിക്കുന്ന മറ്റുള്ളവർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

