കോട്ടയം ∙ സ്കൂളുകളിൽ പഠനത്തിനുപരിയായി ചെയ്യുന്ന കാര്യങ്ങളാണ് കുട്ടികളെ യഥാർഥ മനുഷ്യരാക്കി വളർത്തുന്നതെന്ന് സിനിമാ താരം കുക്കു പരമേശ്വരൻ. കോട്ടയം മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പഠനകാലത്ത് ആരുടെ തോളിൽ കയ്യിട്ടുനടന്നു, ആര് വീഴാൻ പോയപ്പോൾ താങ്ങിനിർത്തി എന്നത് അടക്കമുള്ള അനുഭവങ്ങളാണ് വിദ്യാർഥികളെ നല്ല മനുഷ്യരാക്കി വളർത്തുന്നത്. ഈ ജീവിത അനുഭവങ്ങളാണ് വിദ്യാഭ്യാസ കാലത്ത് സ്കൂളിൽ നിന്നും ലഭിക്കുന്നത് എന്നും അവർ പറഞ്ഞു.
സംസ്ഥാന സിബിഎസ്ഇ കലോത്സവം: മലബാർ സഹോദയ്ക്ക് വിജയം; സ്കൂളുകളിൽ ഒന്നാം സ്ഥാനം സിൽവർ ഹിൽസ് പബ്ലിക് സ്കൂളിന്
കോട്ടയം∙ സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ മലബാർ സഹോദയയും കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂളും ചാംപ്യന്മാർ. വിവിധ ഇനങ്ങളിലായി 1635 പോയിന്റുമായാണ് മലബാർ സഹോദയ ഒന്നാം സ്ഥാനത്ത് എത്തിയത്.
ആദ്യം മുതൽ കടുത്ത പോരാട്ടം നടത്തി 1612 പോയിന്റ് നേടിയ തൃശൂർ സഹോദയയെ പിന്നിലാക്കിയാണ് മലബാർ വിജയം നേടിയത്. 1563 പോയിന്റ് നേടിയ തൃശൂർ സെൻട്രൽ സഹോദയ ആണ് മൂന്നാം സ്ഥാനത്ത്.
1554 പോയിന്റുമായി കൊച്ചി സഹോദയ നാലാം സ്ഥാനത്തും, 1538 പോയിന്റുമായി കൊച്ചി മെട്രോ സഹോദയ അഞ്ചാം സ്ഥാനത്തും എത്തി. 540 പോയിന്റോടെ ആണ് മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂൾ ചാംപ്യനായത്.
ആക്കുളം എംജിഎം സെൻട്രൽ പബ്ളിക് സ്കൂൾ 533 പോയിന്റുമായി രണ്ടാം സ്ഥാനത്തും , 515 പോയിന്റുമായി വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂൾ മൂന്നാമതും, 482 പോയിന്റുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ നാലാമതും, 450 പോയിന്റുമായി കോഴിക്കോട് മെമ്മിക്കൽ കോളജ് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ അഞ്ചാം സ്ഥാനത്തും എത്തി. നാല് ദിവസമായി മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പതിനായിരത്തിലേറെ കുട്ടികളാണ് പങ്കെടുത്തത്.
സഹോദയ കലോത്സവം : സിൽവർ ജൂബിലിയിൽ സിൽവർ ഹിൽസിന് ഗോൾഡൻ കിരീടം കോട്ടയം∙ സംസ്ഥാന സഹോദയ കോംപ്ലക്സ് സിബിഎസ്ഇ സ്കൂൾ കലോൽസവത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കിരീടം നിലനിർത്തി. വിജയം.
202 പോയിന്റുകൾ നേടിയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ഒരിക്കൽകൂടി സംസ്ഥാന ചാംപ്യന്മാരായത്. ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

