കോട്ടയം ∙ എറണാകുളത്തുനിന്നു കോട്ടയം വരെ കണ്ടെയ്നർ ലോറിയിൽ 64 കിലോമീറ്റർ സഞ്ചരിച്ച് പെരുമ്പാമ്പ് !. മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിലേക്കു നിർമാണ സാമഗ്രികളുമായെത്തിയ കണ്ടെയ്നറിലാണ് 10 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം. എറണാകുളത്തുനിന്നു ലോറിയിലെത്തിച്ച കണ്ടെയ്നറിലാണ് പെരുമ്പാമ്പിനെ കണ്ടത്.
ഇതോടെ കണ്ടെയ്നർ നീക്കം ചെയ്യാനാവാത്ത സ്ഥിതിയായി.മെഡിക്കൽ കോളജ് പരിസരമായതിനാൽ പെരുമ്പാമ്പ് കണ്ടെയ്നറിൽനിന്നു പുറത്തിറങ്ങാതെ ശ്രദ്ധിക്കുകയും വേണം.
തുടർന്നു കെട്ടിടനിർമാണ ചുമതലയുള്ള എൻജിനീയർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനംവകുപ്പ് ജില്ലാ ഫെസിലിറ്റേറ്റർ കെ.എ.അബിഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.അഖിൽ എന്നിവർ ചേർന്നു പെരുമ്പാമ്പിനെ കണ്ടെയ്നറിൽനിന്നു പിടികൂടി വനംവകുപ്പ് ഓഫിസിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും അനുയോജ്യമായ ആവാസവ്യവസ്ഥയിൽ പെരുമ്പാമ്പിനെ തുറന്നുവിടുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഏറണാകുളത്തു കണ്ടെയ്നറിൽ സാധനങ്ങൾ കയറ്റുന്നതിനിടെ പെരുമ്പാമ്പ് കയറിയതാവാമെന്നാണ് നിഗമനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

