കോട്ടയം ∙ കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്, ഇലക്ടറൽ ലിറ്ററസി ക്ലബ്, യുവ ടൂറിസം ക്ലബ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.സത്യൻ ഉദ്ഘാടനം ചെയ്തു.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.ആർ.ജയൻ, ലീഗൽ യുവ ടൂറിസം ക്ലബ് അംഗം രോഹിത് സുഗേഷ് എന്നിവർ സംസാരിച്ചു.
ക്ലബ് അംഗങ്ങളായ ഇ.ബി.അരുണാചൽ, ആദിത്യൻ അഭിലാഷ്, കെ.വി.ആദിത്യൻ, എസ്. പ്രഭാത സജയൻ എന്നിവർ നേതൃത്വം നൽകി.
പരിപാടിയോട് അനുബന്ധിച്ച് കടുത്ത വേനലിനെ ചെറുക്കുന്നതിന് പക്ഷികൾക്ക് സ്കൂൾ അങ്കണത്തിൽ മൺപാത്രങ്ങളിൽ കുടിവെള്ളവും സജ്ജീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

