കുമരകം ∙ സഹകരണ സംഘം വഴി പാലക്കാട്ട് നെല്ലുസംഭരണത്തിനു സർക്കാർ നടപടിയെടുത്തപ്പോൾ കോട്ടയത്തെ തഴഞ്ഞതായി കർഷകർ. നെല്ലു സംഭരിച്ച് ഒരാഴ്ചക്കകം പണം നൽകുമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.
എന്നാൽ ജില്ലയിലെ 7,000 ഹെക്ടർ വിരിപ്പുകൃഷിയുടെ നെല്ല് സംഭരിക്കാൻ നടപടിയായില്ല.
ഒരേയൊരു മിൽ
കോട്ടയത്തെ നെല്ലു സംഭരിക്കാൻ സപ്ലൈകോ ചുമതലപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ സീസണിൽ നെല്ല് സംഭരിച്ചതിന്റെ അരി നൽകാനുള്ള ഒരു മില്ലിനെയാണ്. ഈ മിൽ നെല്ലു നോക്കി കിഴിവ് പറഞ്ഞ് അതു കർഷകർ അംഗീകരിച്ചാലേ സംഭരിക്കൂ.
സംസ്ഥാനത്ത് ആകെ 5 മില്ലുകളാണ് സംഭരണത്തിനു തയാറായത്. ഇതിൽ തന്നെ ഒരു മിൽ നെല്ല് സംഭരിക്കുന്നില്ല.
കഴിഞ്ഞ സീസണിൽ നെല്ലു സംഭരിച്ചത് 53 മില്ലുകളാണ്. ഇതിൽ 48 മില്ലുകളും സംഭരണത്തിൽനിന്ന് ഇപ്പോൾ മാറി നിൽക്കുന്നു.
കോട്ടയത്തെ ഒരു മില്ലിനെ കൊണ്ട് എങ്ങനെ ആയിരക്കണക്കിന് ഏക്കറിലെ നെല്ലു സംഭരിക്കാൻ കഴിയുമെന്നാണു കർഷക ചോദ്യം.
നെന്മണി കൊഴിഞ്ഞ് നഷ്ടം
സംഭരണത്തിനു സംവിധാനം ഇല്ലാത്തതിനാൽ പടിഞ്ഞാറൻ മേഖലയിലെ പല പാടശേഖരങ്ങളിലെയും കൊയ്ത്തു നീട്ടി. 110 ദിവസമാകുമ്പോൾ കൊയ്യേണ്ട
നെല്ല് 125 –130 ദിവസമായിട്ടും കൊയ്യാതെ കിടക്കുന്നു. വിളവായ നെൽച്ചെടികളിൽനിന്ന് നെന്മണികൾ കൊഴിഞ്ഞുവീണ് നഷ്ടം സംഭവിക്കുന്നു. കൃഷി നശിക്കുമെന്ന ഘട്ടമായപ്പോൾ ചില പാടശേഖരങ്ങളിൽകൊയ്ത്ത് തുടങ്ങി.
ആർപ്പൂക്കര പഞ്ചായത്തിലെ അകത്തേക്കരി പാടശേഖരത്തെ കൊയ്ത്ത് തുടങ്ങി.
അയ്മനം പഞ്ചായത്തിലെ മേനോൻകരി പാടശേഖരത്തെ കൊയ്ത്ത് പല തവണ നീട്ടി. കുമരകം പഞ്ചായത്തിലെ ചേലക്കാപ്പള്ളി പാടശേഖരത്തെ കൊയ്ത്ത് 15നാണ്. മില്ലുകാർ സംഭരണത്തിനു തയാറാകാത്ത സാഹചര്യത്തിൽ കൊയ്തെടുക്കുന്ന നെല്ല് ഉണക്കിസൂക്ഷിക്കാനാണ് കൃഷി വകുപ്പ് കർഷകർക്ക് നിർദേശം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

