കുറവിലങ്ങാട് ∙ കെട്ടിട നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കൃഷി വകുപ്പിന്റെ ഫാം ഫെസിലിറ്റേഷൻ സെന്റർ തുറക്കുന്നത് വൈകുന്നു.
എന്നു തുറക്കുമെന്ന് കൃഷി വകുപ്പിനും ജില്ലാ പഞ്ചായത്തിനും വ്യക്തമായ ഉത്തരമില്ല. ജില്ലാ പഞ്ചായത്തിന്റെ നിലവിലെ ഭരണസമിതിയുടെ കാലത്തു തുറക്കാൻ സാധ്യത കുറവാണ്. കാർഷിക മേഖലയിൽ വിപണി സാധ്യതയുടെ പുതിയ വാതിൽ തുറക്കാൻ വേണ്ടിയാണ് സെന്റർ.
കോഴാ ഭാഗത്തു കസ്റ്റം ഹയറിങ് സെന്ററിനു സമീപം പുതിയ കെട്ടിടം നിർമിച്ചിട്ടു മാസങ്ങളായി. വൈദ്യുതീകരണം ഉൾപ്പെടെ ജോലികൾ നടക്കുന്നുണ്ട്.
വിളവെടുപ്പിനു ശേഷം കിട്ടുന്ന വിലയ്ക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന പതിവ് രീതി മാറ്റി മൂല്യവർധിത ഉൽപന്നങ്ങൾ ഉൾപ്പെടെ വിപണിയിൽ എത്തിക്കാൻ സഹായിക്കുന്നതാണ് ഫാം ഫെസിലിറ്റേഷൻ സെന്റർ.
കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഫാം ഫെസിലിറ്റേഷൻ സെന്റർ, കോമൺ ഫെസിലിറ്റി സെന്റർ, അഗ്രി ബിസിനസ് ഇൻക്യുബേഷൻ സാറ്റലൈറ്റ് സെന്റർ എന്നിവ നിർമിക്കുന്നത്.
സംസ്ഥാനത്തു 3 മേഖലകളിലാണ് സെന്റർ നിലവിൽ വരുന്നത്.
ഇതിൽ ദക്ഷിണ കേരളത്തിൽ കോഴായിൽ ജില്ലാ കൃഷിത്തോട്ടത്തിന്റെ സ്ഥലത്താണ് പുതിയ സെന്റർ. 80 ലക്ഷം രൂപ മുടക്കി കെട്ടിട നിർമാണം പൊതു മരാമത്ത് വകുപ്പ് കെട്ടിട
വിഭാഗം പൂർത്തിയാക്കി. മെഷിനറി യാഡ്, സ്പെയർ പാർട്സ് യാഡ്, സ്റ്റോർ, സെയിൽസ് കൗണ്ടർ, ഓഫിസ് എന്നിവ കെട്ടിടത്തിന്റെ ഭാഗമാണ്. ഇവിടെ 1.30 കോടി രൂപയുടെ യന്ത്രങ്ങൾ സ്ഥാപിക്കുമെന്നാണ് പറയുന്നത്.
കർഷകർ, ചെറുകിട
സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ക്ലസ്റ്ററുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കു പ്രയോജനപ്പെടും. സെന്ററിൽ മൂല്യവർധിത ഉൽപന്ന നിർമാണം മുതൽ പാക്കിങ് വരെ ചെയ്യാം.
വിദഗ്ധ ഉപദേശവും സാങ്കേതിക സഹായവും നൽകും. മൂല്യവർധിത ഉൽപന്നം ഇവിടെ നിർമിച്ചു പാക്കിങ് ഉൾപ്പെടെ നടത്തി വിപണിയിൽ എത്തിക്കാം. യന്ത്രങ്ങളുടെ പ്രവർത്തനം കണക്കാക്കി നിശ്ചിത ഫീസ് ഈടാക്കും.
സംസ്കരണത്തിനായി വിവിധ യന്ത്രങ്ങൾ
തരം തിരിക്കാനും ഉണക്കാനും യന്ത്രങ്ങൾ, പൾപ്പ്, ജൂസ് നിർമാണം, ഓട്ടോക്ലേവ്, ചോപ്പർ, എക്സ്പെല്ലർ, മിൽ, ഗ്രൈൻഡർ, റോസ്റ്റിങ്, പീലിങ്, വാക്വം പാക്കിങ്, കേക്ക് മൊഡ്യൂൾ എന്നിവയുണ്ടാകും.
ചക്കപ്പഴം പോലുള്ളവ പൾപ്പ് ആക്കാനും വരട്ടി സൂക്ഷിക്കാനും സംവിധാനം.
അഗ്രി ബിസിനസ് ഇൻക്യുബേഷൻ സെന്റർ
ബിസിനസ് ആശയവുമാമായി വരൂ, ഉൽപന്നവുമായി മടങ്ങിപ്പോകാം. ഇതാണ് ഇൻക്യുബേഷൻ സെന്റർ വാഗ്ദാനം ചെയ്യുന്നത്.
നവസംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ബിസിനസ് അറിവ്, സാങ്കേതിക സഹായം എന്നിവ നൽകും. കാർഷിക മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താം. മാനേജ്മെന്റ് വിദഗ്ധരുമായി ചർച്ചകൾ നടത്താം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

