രാമപുരം ∙ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ് (എംവിഡി) പിഴ ഈടാക്കുന്നതായി പരാതി. കടകളിൽ കയറാനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫോട്ടോയെടുത്ത് പോകുകയാണ്.
ഇത് വാഹന ഉടമകൾ അറിയാറില്ല. 2 ദിവസത്തിനകം ഫോണിൽ മെസേജ് വരുമ്പോഴാണ് ആളുകൾ ഇക്കാര്യം അറിയുന്നത്.
ടൗണിലെ വ്യാപാരികളെയാണ് ഇത് ഏറെ ബാധിക്കുന്നത്.
കടകളിൽ കച്ചവടം തീർത്തും കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മോട്ടർ വാഹന വകുപ്പിന്റെ ഇത്തരം നടപടി മൂലം കടകളിലേക്ക് വരുന്നവർ മറ്റിടങ്ങളിലെ കടകളിലേക്ക് പോകാൻ ഇടയാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
സർക്കാർ നിർദേശിക്കുന്ന ഫീസുകളെല്ലാം അടച്ച് വ്യാപാരം നടത്തുന്നവർക്ക് വലിയ തോതിലുള്ള നഷ്ടമാണ് മോട്ടർ വാഹന വകുപ്പ് മൂലം ഉണ്ടാകുന്നത്.
ടൗണിന്റെ മിക്ക ഭാഗങ്ങളിലും നോ പാർക്കിങ് ബോർഡുകളില്ല. ബോർഡുകൾ ഇല്ലാത്തിടത്ത് നിർത്തുമ്പോഴും ഉദ്യോഗസ്ഥർ പിഴ ഈടാക്കുകയാണ്.
യാതൊരു മാനദണ്ഡവുമില്ലാതെ വരുമാനം കണ്ടെത്താനായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ നിർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മോട്ടർ വാഹന വകുപ്പിന്റെ പിഴ ഈടാക്കലിനെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിജി മിറ്റത്താനി, ജനറൽ സെക്രട്ടറി ജോർജ് കുരിശുംമൂട്ടിൽ, ട്രഷറർ പി.എം.മാത്യു ചോലിക്കര എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

