പാലായിൽ നടന്ന ചടങ്ങിൽ ഓർമ രാജ്യാന്തര പ്രസംഗ മത്സരത്തിന്റെ നാലാം സീസൺ പ്രചാരണ പരിപാടികൾക്ക് മുഖ്യമന്ത്രി വി. ഡി.
സതീശൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്.
ആഗസ്റ്റ് 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് ഈ പദ്ധതി. ആകെ 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള രാജ്യാന്തര പ്രസംഗ മത്സര പരമ്പരയുടെ പ്രചാരണാർത്ഥം തയ്യാറാക്കിയ ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പരിപാടിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വ്യക്തിഗത വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് ചടങ്കിൽ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. ആശയങ്ങൾ രൂപപ്പെടുന്നതും അവ കൃത്യമായി സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും ആരോഗ്യകരമായ സംവാദങ്ങളിലൂടെയാണ്.
അതിനാൽ പബ്ലിക് സ്പീക്കിങ് വെറുമൊരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ തന്നെ അടിസ്ഥാന ശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് തങ്ങളുടെ ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും മികവുറ്റ രീതിയിൽ വളർത്തിയെടുക്കാൻ ഓർമയുടെ ഈ അന്തർദേശീയ പബ്ലിക് സ്പീക്കിങ് സംരംഭം മികച്ചൊരു വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സരത്തിൽ വിജയിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം ആശയങ്ങൾ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി പൊതുവേദിയിൽ അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വം രൂപപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ചടങ്ങിൽ ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ.
ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, സോയി തോമസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിവിധ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ആകെ നാല് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
2027 ഓഗസ്റ്റിൽ പാലായിൽ വെച്ച് നടക്കുന്ന വിപുലമായ ഗ്രാൻഡ് ഫിനാലെയോടെ നാലാം സീസണിന്റെ സമാപനം കുറിക്കും. മത്സരത്തിന്റെ റജിസ്ട്രേഷനും മറ്റ് ഔദ്യോഗിക വിശദവിവരങ്ങൾക്കുമായി ബന്ധപ്പെട്ട
വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

