ഡ്രൈവർ കം ക്ലീനർ
കോട്ടയം ∙ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 18ന് 10ന് കോളജ് ഓഫിസിൽ എത്തണം.
ഫോൺ: 0481 2507763.
തൊഴിൽമേള 29ന്
കോട്ടയം ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ 29ന് തൊഴിൽമേള നടത്തും. 250-ലധികം തൊഴിലവസരങ്ങളുണ്ട്.
പങ്കെടുക്കുന്നവർ അസാപ് കേരളയിൽ റജിസ്റ്റർ ചെയ്യണം. ഫോൺ: 9495999688.
റിസർച് ഫെലോ
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി ഡിവിഷനിൽ ജൂനിയർ റിസർച് ഫെലോ, പ്രൊജക്ട് അസിസ്റ്റന്റ് എന്നീ താൽക്കാലിക തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും അഭിമുഖവും 18ന് 9.30ന് നടത്തും.
ഫോൺ: 0481 2301231.
കോഴ്സുകൾ
കോട്ടയം ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് പാമ്പാടി സെന്ററിൽ പ്രഫഷനൽ ഇൻ ഗ്രാഫിക് ഡിസൈനിങ്, ബേസിക് പ്രൊഫിഷ്യൻസി ഇൻ ഇംഗ്ലിഷ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10–ാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 7025535172. കോട്ടയം ∙ എൽബിഎസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ടാലി, ഡാറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0481 2505900.
ട്രൈബ്യൂണൽ സിറ്റിങ്
കോട്ടയം ∙ കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ 10, 17, 24 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിലെ ബാർ അസോസിയേഷൻ ഹാളിൽ സിറ്റിങ് നടത്തും.
തൊഴിൽ തർക്ക കേസുകൾ, ജീവനക്കാരുടെ ഇൻഷുറൻസ് കേസുകൾ, ജീവനക്കാരുടെ നഷ്ടപരിഹാര കേസുകൾ എന്നിവയുടെ വിചാരണ നടത്തും. ഫോൺ: 0474 2792892.
നിർമിതബുദ്ധിയിൽ ശിൽപശാല
കോട്ടയം∙ ദേശീയ ഗ്രന്ഥശാലാ വാരത്തോടനുബന്ധിച്ച് എംജി സർവകലാശാല 14ന് നിർമിതബുദ്ധിയിൽ ശിൽപശാല നടത്തും.
റജിസ്ട്രേഷൻ ഫീസ്: 250 രൂപ. library.mgu.ac.in, 9495161509.
റബർ കമഴ്ത്തിവെട്ട്: സംശയം തീർക്കാം
കോട്ടയം ∙ റബറിലെ നിയന്ത്രിത കമഴ്ത്തി വെട്ടിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചറിയുന്നതിനു റബർ ബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം.
ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഇന്ന് 10 മുതൽ 1 വരെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് എം.ജെ.റെജു മറുപടി നൽകും. ഫോൺ: 0481 2576622.
ലോഗോ ക്ഷണിച്ചു
കോട്ടയം∙ എംജി സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥികളിൽനിന്നു ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറിന്റെ ലോഗോ രൂപകൽപന ചെയ്യാൻ അപേക്ഷ ക്ഷണിച്ചു.
[email protected], 0481 2733376.
കർഷകർക്ക് വിവിധ പദ്ധതികൾ
ചങ്ങനാശേരി ∙ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് വിവിധ പദ്ധതികൾക്ക് അപേക്ഷ നൽകാം.
1.
എച്ച്ഡിപിഇ പോട്ടിൽ പച്ചക്കറി കൃഷി വികസനം – ഒരു വാർഡിൽ നിന്നും 17 യൂണിറ്റിന് വരെ അപേക്ഷ നൽകാം. 5 യൂണിറ്റ് വരെ വാങ്ങാം. ഒരു യൂണിറ്റിനു 250 രൂപയാണ് നിരക്ക്. 2.
മൺചട്ടിയിൽ കുറ്റിക്കുരുമുളക് തൈ വിതരണം. യൂണിറ്റിന് 313 രൂപയാണ് നിരക്ക്. 3.
നടീൽ വസ്തുക്കളുടെ വിത്ത് വിതരണം – ഒരു വാർഡിൽ ഗുണഭോക്തൃ ലിസ്റ്റിലെ ആദ്യത്തെ 6 കർഷകർക്ക് അപേക്ഷ നൽകാം. 4. തെങ്ങിൻ തൈ, തെങ്ങിന് ജൈവവള വിതരണം – തൈ ഒന്നിന് 25 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം.
താൽപര്യമുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 15ന് മുൻപായി കൃഷിഭവനിൽ അപേക്ഷ നൽകണം.
ഹോം നഴ്സ് സെമിനാർ നാളെ
പാലാ ∙ ക്രിസ്തുരാജ് കൗൺസിൽ സെന്റർ, ടേണിങ് പോയിന്റ് എന്നിവ ചേർന്ന് ചെത്തിമറ്റം ക്രിസ്തുരാജ് കൗൺസിൽ സെന്റർ ഹാളിൽ നാളെ രാവിലെ 9 മുതൽ ഹോം നഴ്സ് സെമിനാർ നടത്തും.
ഡോ. മിനി സന്തോഷ്, ഡോ.
സിസ്റ്റർ ജാൻസി മഠത്തിക്കുന്നേൽ, ഡോ. സിസ്റ്റർ റാണി മരിയ, സിസ്റ്റർ അനിത പരുവനാനി, നിഷ ജോസ് കെ.മാണി എന്നിവർ ക്ലാസ് നയിക്കും.
പരിശീലന ക്യാംപ്
തുരുത്തി ∙ മർത്തമറിയം ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 9 വരെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രാർഥന-പഠന- പരിശീലന ക്യാംപ് നടത്തും.
അസ്മിത ലീഗ് ജില്ലാതല മത്സരം 10ന്
കോട്ടയം ∙ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി അത്ലറ്റിക്സിൽ പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന അസ്മിത ലീഗ് ജില്ലാ തല മത്സരം 10ന് പാലാ നഗരസഭ സ്റ്റേഡിയത്തിൽ നടക്കും.
അണ്ടർ 14, 16 വിഭാഗങ്ങളിലാണു മത്സരം. എൻട്രി ഫീസ് ഇല്ല.
പങ്കെടുക്കാൻ 10ന് രാവിലെ 9 നു മുൻപ് സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 9895062630.
കരാട്ടെ മത്സരങ്ങൾ
കോട്ടയം ∙ ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ കരാട്ടെ മത്സരങ്ങൾ 23ന് നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
10ന് വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 9947439690.
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ
കോട്ടയം ∙ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി സോളമൻ തോമസിനെയും സെക്രട്ടറിയായി അനു കെ.ഭാസ്കരനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പ്രദീപ് ജി.നാഥ് (സീനിയർ വൈ.
പ്രസി), ക്രിസ്റ്റി സോളമൻ, ജോർജ് ജേക്കബ് (വൈ. പ്രസി), പ്രമോദ് ഫ്രാൻസിസ് (ജോ.
സെക്ര), പി.ജെ.ബൈജി (ട്രഷ). കേരള മാസ്റ്റേഴ്സ് അസോസിയേഷൻ ഡിസംബർ 12 മുതൽ 30 വരെ കോട്ടയം, തൃശൂർ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടത്തുന്ന മാസ്റ്റേഴ്സ് ഗെയിംസിൽ മികച്ച ടീമിനെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാന വിജയികൾക്ക് പൂണെയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാം. ഫോൺ: 8138920450.
എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് ഇന്ന്
മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിന്റെ സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് കടുത്തുരുത്തി കനറാ ബാങ്കിന് സമീപം ടിആർ ആർക്കേഡിലുള്ള അക്ഷയ ഇ കേന്ദ്രത്തിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ഉപയോക്താക്കൾക്ക് പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യുവാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരമുണ്ട്.
ഫോൺ: 90745 56545.
ഗതാഗതം തടസപ്പെടും
കോട്ടയം ∙ കാരാപ്പുഴ റോഡിൽ പാലാമ്പടം ജംക്ഷനും കാരാപ്പുഴയ്ക്കുമിടയിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് രാവിലെ 7 മുതൽ തടസ്സപ്പെടുമെന്ന് പിഡബ്ല്യുഡി അസി. എൻജിനീയർ അറിയിച്ചു.
∙ കോട്ടയം ∙ വേളൂർ റോഡിൽ തിരുവാതുക്കൽ ജംക്ഷനും പുത്തനങ്ങാടി കുരിശുപള്ളിയ്ക്കുമിടയിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് രാവിലെ 7 മുതൽ ഭാഗികമായി തടസ്സപ്പെടുമെന്ന് പിഡബ്ല്യുഡി അസി. എൻജിനീയർ അറിയിച്ചു.
വൈദ്യുതിമുടക്കം
തെങ്ങണ ∙ പുന്നക്കുന്ന്, റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐടിഐ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ഡീലക്സ്പ്പടി, പീടികപ്പടി, ന്യൂയോർക്ക് സ്ക്വയർ, ളായിക്കാട്, മേരി റാണി സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും അപ്പൻമുക്ക്, ചാഞ്ഞോടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ∙ ചന്ദ്രത്തിൽപടി, മാത്തൻക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കാലായിപ്പടി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പൈക ∙ സെക്ഷന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. രാമപുരം ∙ മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫുഡ്സ്, മരങ്ങാട്, മരങ്ങാട് വളവ്, വെള്ളിലാപ്പള്ളി പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ പ്രാപ്പുഴ, ടോപ്സി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ പങ്ങട മഠംപടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കെ.ജി കോളജ്, കടവുംഭാഗം, ചെവിക്കുന്നേൽ പള്ളി, പൊത്തൻപുറം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ∙ മാധവൻ പടി, കിഴക്കേടത്ത് പടി, പണിക്കമറ്റം പാരഗൺപടി, ഇടപ്പള്ളി, പാടത്ത് ക്രഷർ, കാർത്തികപ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 2 വരെയും ജെയ്കോ, എൽപിഎസ്, പാംസ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വാകത്താനം ∙ പാറക്കുളം, കപ്യാരുകവല, സ്ലീബാ ചർച്ച്, മാളികക്കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ പുതുപ്പള്ളിച്ചിറ, പ്ലാവിൻ ചുവട്, എംഒസി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ പാരഗൺ, ചമ്പക്കര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

