കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. പള്ളം 220 കെവി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം.
ഇന്ന് മുതൽ മാർച്ച് 22 വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകുക. അറ്റകുറ്റപ്പണികൾ സുഗമമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണമെന്നും, ഉപയോക്താക്കൾ ഇതിനോട് സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതർ അഭ്യർത്ഥിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

