സംസ്ഥാനത്തെ റെയിൽവേ ഗതാഗതത്തിൽ സുപ്രധാന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോട്ടയം വഴി സർവീസ് നടത്തുന്ന ചില പ്രധാന ട്രെയിനുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
19നും 21നും ഈ ട്രെയിനുകൾ കോട്ടയത്തിന് പകരം ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. മാറ്റം വരുത്തിയ ട്രെയിനുകളുടെ വിവരങ്ങൾ:
* തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347)
* തിരുവനന്തപുരം– മധുരൈ ജംക്ഷൻ അമൃത എക്സ്പ്രസ് (16343)
* തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349)
ഈ ദിവസങ്ങളിൽ മേൽപ്പറഞ്ഞ ട്രെയിനുകൾക്ക് അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
എന്നാൽ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കില്ല. കൂടാതെ, തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജംക്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് (22653) ട്രെയിൻ 21ന് ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.
ഈ ട്രെയിനിന് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടായിരിക്കും. ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസം ഓണക്കാലത്ത് നാട്ടിലെത്തി മടങ്ങുന്ന യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു പ്രത്യേക ട്രെയിനുകളുടെ സർവീസ് സെപ്റ്റംബർ അവസാനം വരെ നീട്ടിയിട്ടുണ്ട്.
ഹുബ്ബള്ളി–കൊല്ലം (ബെംഗളൂരു വഴി), എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകളുടെ സേവനമാണ് ദീർഘിപ്പിച്ചത്. കഴിഞ്ഞ ശബരിമല സീസണിൽ അനുവദിച്ച ഈ ട്രെയിനുകളുടെ സർവീസ് പലതവണ നീട്ടിയിരുന്നു.
പ്രധാന സ്പെഷൽ ട്രെയിൻ സർവീസുകൾ:
* എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ (06523): സെപ്റ്റംബർ 7 മുതൽ 28 വരെ (തിങ്കളാഴ്ചകളിൽ മാത്രം).
* തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06524): സെപ്റ്റംബർ 8 മുതൽ 29 വരെ (ചൊവ്വാഴ്ചകളിൽ).
* എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06547): സെപ്റ്റംബർ 2 മുതൽ 23 വരെ (ബുധനാഴ്ചകളിൽ).
* തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06548): സെപ്റ്റംബർ 3 മുതൽ 24 വരെ (വ്യാഴാഴ്ചകളിൽ).
* എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555): സെപ്റ്റംബർ 4 മുതൽ 25 വരെ (വെള്ളിയാഴ്ചകളിൽ).
* തിരുവനന്തപുരം നോർത്ത് –എസ്എംവിടി ബെംഗളൂരു സ്പെഷൽ (06556): സെപ്റ്റംബർ 6 മുതൽ 27 വരെ (ഞായറാഴ്ചകളിൽ).
* ഹുബ്ബള്ളി –കൊല്ലം സ്പെഷൽ (07313): സെപ്റ്റംബർ 6 മുതൽ 27 വരെ (ഞായറാഴ്ചകളിൽ).
* കൊല്ലം–ഹുബ്ബള്ളി സ്പെഷൽ (07314): സെപ്റ്റംബർ 7 മുതൽ 28 വരെ (തിങ്കളാഴ്ചകളിൽ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

