കോട്ടയം ∙ മൂലേടം റെയിൽവേ പാലം കടക്കാൻ ഇനി നല്ല വഴി. കാത്തിരിപ്പിനൊടുവിൽ മേൽപാലത്തിനു ശാപമോക്ഷം. ഉപരിതലം നവീകരിച്ച് ഗതാഗതത്തിനായി തുറന്നുനൽകി പൊതുമരാമത്ത് വകുപ്പ്.
ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് 500 മീറ്റർ റോഡ് നവീകരിച്ചത്. ഇന്നലെ രാവിലെ ആരംഭിച്ച ഓവർലേ ടാറിങ് വൈകിട്ട് 4നു പൂർത്തിയായി.
പാലത്തിന്റെ സ്ഥിതി ചൂണ്ടിക്കാട്ടി ‘മനോരമ; പലവട്ടം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
2025–26 സംസ്ഥാന ബജറ്റിൽനിന്ന് 5 കോടി രൂപയും ജലഅതോറിറ്റിയുടെ 9 ലക്ഷവും ഉപയോഗിച്ചാണ് നവീകരണം. ജൂലൈ 16നാണ് നവീകരണത്തിനു ഭരണാനുമതി ലഭിച്ചത്.
ഒക്ടോബർ 3നു കരാർ നടപടി പൂർത്തിയാക്കി 10 ദിവസത്തിനു ശേഷം കരാറുകാരനു കൈമാറി. വരുംദിവസങ്ങളിൽ മണിപ്പുഴ ജംക്ഷൻ മുതൽ ദിവാൻ കവല, നാട്ടകം ഗെസ്റ്റ് ഹൗസ് വരെയും ഇതേ നിലവാരത്തിൽ ടാർ ചെയ്യും.
മണിപ്പുഴ മുതൽ പുന്നയ്ക്കൽ ചുങ്കം വരെ റോഡ് 5 മീറ്റർ വീതികൂട്ടി നവീകരിക്കുന്നതാണു പദ്ധതി.
മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇന്റർലോക്ക് കട്ടകൾ പാകും. ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഭാഗത്തെ ജോലികളാണ് ആദ്യം തീർക്കാൻ ശ്രമിച്ചത്.
മറ്റ് ഇടങ്ങൾ വരുംദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് പിഡബ്ല്യുഡി നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
തകർന്ന റോഡ് ടാർ ചെയ്യണമെന്ന് നാട്ടുകാരും രാഷ്ട്രീയ നേതാക്കളും പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പലയാവർത്തി ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെ ജനകീയ സമരങ്ങളും നടത്തി.ടാറിങ് കാരണം മേൽപാലം വഴി ഗതാഗതം താൽക്കാലികമായി നിരോധിച്ചത് എംസി റോഡിൽ മറിയപ്പള്ളി മുതൽ കോടിമത നാലുവരി പാത വരെ മണിക്കൂറുകൾ നീണ്ട
കുരുക്കിനു കാരണമായി. പുതുപ്പള്ളി പാക്കിൽ ഭാഗത്തുനിന്നു മുളങ്കുഴ ജംക്ഷനിലേക്ക് അധികമായി വാഹനങ്ങൾ എത്തിയതാണ് കുരുക്കിന്റെ പ്രധാനകാരണം. മണിപ്പുഴ ജംക്ഷനിൽ ട്രാഫിക് സിഗ്നൽ ഉണ്ടെങ്കിലും തിരക്കു രൂക്ഷമായപ്പോൾ നിയന്ത്രിക്കാൻ പൊലീസ് എത്താതിരുന്നതും കുരുക്കിനു കാരണമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

