ചെറുവള്ളി ∙ ചാക്കുകെട്ടുകളായി വന്നടിഞ്ഞ മാലിന്യം, പ്ലാസ്റ്റിക് കുപ്പികൾ, മരാവശിഷ്ടങ്ങൾ അങ്ങനെ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് പഴയിടം ചെക്ക് ഡാമിൽ പാലത്തിൽനിന്നു കാണാനുള്ളത്. മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന മാലിന്യം അടിയുന്ന സ്ഥലമായി ഇവിടം മാറി. കാഞ്ഞിരപ്പള്ളി നഗരത്തിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിലെ മാലിന്യവും വന്നുചേരുന്നത് ഇവിടേക്കാണ്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം മുതൽ ശുചിമുറി മാലിന്യം വരെ ഒഴുകിയെത്താറുണ്ട്.
കേറ്ററിങ് സ്ഥാപനങ്ങളിലെ ശേഷിപ്പുകൾ, മത്സ്യമാംസ അവശിഷ്ടങ്ങൾ, വീട്ടുമാലിന്യം എന്നിവയും ഇവിടേക്ക് ഒഴുകിയെത്തുന്നതോടെ പല സമയങ്ങളിലും ദുർഗന്ധമാണ്. ചെക്ക് ഡാമിലെയും പരിസരത്തെയും മാലിന്യം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

