ഇന്ന്
∙ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
അധ്യാപക ഒഴിവ്
പയ്യപ്പാടി∙ചീരംകുളം ഗവ.യു. പി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്.
നാളെ 10.30നു സ്കൂളിൽ കൂടിക്കാഴ്ച. കോട്ടയം ∙ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. 6ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം.ഫോൺ: 0481 2582932.
സീറ്റൊഴിവ്
കോട്ടയം ∙ തിരുനക്കര എൻഎസ്എസ് കോഓപ്പറേറ്റീവ് ട്രെയ്നിങ് കോളജിൽ എച്ച്ഡിസി, ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0481– 2582852, 8848013784
സ്കിൽ ഡിപ്ലോമ
കോട്ടയം ∙ കേന്ദ്ര സർക്കാരിന്റെ ബിസിൽ ട്രെയ്നിങ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആൻഡ് സപ്ലൈ ചെയിൻ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസോറി ആൻഡ് പ്രീപ്രൈമറി ടീച്ചർ ട്രെയ്നിങ് കോഴ്സുകളിലാണ് പ്രവേശനം.
ഫോൺ: 79944 49314. മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്
കോട്ടയം ∙ നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിൽ 4, 5, 6 തീയതികളിലും പാലാ കെൽട്രോൺ നോളജ് സെന്ററിൽ 7 8 9 തീയതികളിലും വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തും.
റജിസ്റ്റർ ചെയ്യണം. ഫോൺ: 9072592412, 907259 2416.
ക്ലാർക്ക് ഒഴിവ്
വയലാ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യരായവർ 6നു 10.30നു അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. തൊഴിലധിഷ്ഠിത കോഴ്സ്
കോട്ടയം ∙ സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ പിജിഡിസിഎ, ഡിസിഎ, ഡിസിഎ (എസ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികൾക്ക് പിജിഡിസിഎയ്ക്കും എസ്എസ്എൽസി പാസായവർക്ക് ഡിസിഎ കോഴ്സിലേക്കും പ്ലസ്ടു വിജയിച്ചവർക്ക് ഡിസിഎ (എസ്) കോഴ്സിലേക്കും അപേക്ഷിക്കാം ഫോൺ: 0481 2505900.
സൗജന്യ നേത്ര പരിശോധന ക്യാംപ്
പുതുപ്പള്ളി ∙ ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റ് പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് പുതുപ്പള്ളി, ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം, തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ എന്നിവർ ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാംപും കണ്ണട വിതരണവും നടത്തി.
ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

