തിരുവനന്തപുരം: ഇടതുമുന്നണി തുടർഭരണം നേടുമെന്നും തങ്ങൾക്കൊരാശങ്കയുമില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
കെപിസിസി ആസ്ഥാനത്ത് പന്തലിട്ടെങ്കിൽ അവരാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ആദ്യമായല്ല മണ്ഡലത്തിലേക്ക് പോകുന്നതെന്നും എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരമില്ല എന്നതിന് തെളിവാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല.
ബേപ്പൂരിൽ പി വി അൻവർ തോൽക്കുമെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുതെന്നും കൂട്ടിച്ചേർത്തു. പേരാമ്പ്രയിൽ ആശങ്കയില്ല.
ജനപ്രതിനിധിയായി പ്രവർത്തിച്ചത് എല്ലാവർക്കും വേണ്ടിയാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

