ഏറ്റുമാനൂർ ∙ ഒബ്ലേറ്റ് മിഷണറീസ് ഓഫ് മേരി ഇമാക്കുലേറ്റ് (ഒഎംഎംഐ) സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക ക്ഷേമ വിഭാഗമായ ജ്യോതി ജീവ പൂർണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ‘അർച്ചന ഫെസ്റ്റ് – 2026’ന്റെ സമാപന ദിനം പരിസ്ഥിതി സൗഹാർദ ദിനമായി ആചരിച്ചു. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീപക്ഷ ചിന്താഗതികളോടെ സാമൂഹികവും സാംസ്കാരികവുമായ വീക്ഷണവും ദിശാബോധത്തോടെയുള്ള പ്രവർത്തനവുമാണ് അർച്ചനയുടേതെന്ന് മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ മേരിക്കുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു, റിട്ട.
കൃഷി അസി. ഡയറക്ടറും അർച്ചന അഡ്വൈസറി ബോർഡ് അംഗവുമായ ജി.ബാബുരാജ്, കാഞ്ഞിരപ്പള്ളി ഉപജില്ലാ വ്യവസായ ഓഫിസർ ലോറൻസ് മാത്യു, ജീവൻ സമൃദ്ധി കോഓർഡിനേറ്റർ മറിയാമ്മ ജോസഫ്, അർച്ചന അസി.
ഡയറക്ടർ ആനി ജോസഫ്, അർച്ചന പ്രോജക്ട് മാനേജർ പോൾസൺ കൊട്ടാരത്തിൽ, ഫിനാൻസ് മാനേജർ ജയ്നമ്മ സെബാസ്റ്റ്യൻ, സീനിയർ പ്രോഗ്രാം ഓഫിസർ ഷൈനി ജോഷി എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തി ആലപ്പുഴ റീജിയണിന്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് വെട്ടിമുകൾ സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാ.
ജെഫിൻ പെരുന്നപ്പള്ളി നിർവഹിച്ചു. അർച്ചനയുടെ മികച്ച വനിതാ സംരംഭകരെ ആദരിക്കൽ, മികച്ച കർഷകരെ ആദരിക്കൽ, മികച്ച സംരംഭക സ്റ്റാൾ ആദരിക്കൽ, മികച്ച ആർച്ച് ഫെഡിനെ ആദരിക്കൽ, മികച്ച സിഐജി ആദരിക്കൽ എന്നിവയും നടന്നു.
മൂന്നു ദിവസം നീണ്ടുനിന്ന ഫെസ്റ്റിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ കമ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പ്രദർശന – വിപണന സ്റ്റാളുകൾ, പൗരാണിക ഭോജന ശാല, നാടൻ കലാവിരുന്ന്, പൊതുസമ്മേളനം എന്നിവ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

