പൂഞ്ഞാർ ∙ പൂഞ്ഞാർ തെക്കേക്കര ടൗണിലൂടെ അലഞ്ഞു തിരിയുന്ന സ്വകാര്യ വ്യക്തിയുടെ ആടുകൾ ദുരിതമായി മാറി. രാവിലെ ടൗണിലെത്തുന്ന മുപ്പതോളം ആടുകൾ വാഹനയാത്രികർക്കും വ്യാപാരികൾക്കും ദുരിതമായി മാറി. ടൗണിനോട് ചേർന്നു താമസിക്കുന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആടുകൾ.
നഗരത്തിൽ അലയുന്ന ഇവ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ തിന്നു നശിപ്പിക്കുന്നതായും റോഡരികുകളിലെ പുരയിടങ്ങളിൽ കൃഷി നശിപ്പിക്കുന്നതായും വ്യാപക പരാതിയാണ് ഉയരുന്നത്. ആടുകൾ കൂട്ടത്തോടെ പൂഞ്ഞാർ ടൗൺ കീഴടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
വാഴക്കുലയോ പച്ചക്കറികളോ കടയ്ക്കു പുറത്ത് വയ്ക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് വ്യാപാരികൾ. കാൽനടയാത്രികർക്കും വാഹന യാത്രികർക്കും ഇവ ശല്യമായി മാറിക്കഴിഞ്ഞു.
ഉടമസ്ഥയോട് പലതവണ പരാതികൾ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. വ്യാപാരികളും വ്യക്തികളും പഞ്ചായത്തിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ല.
സിപിഎം നേതൃത്വത്തിൽ പഞ്ചായത്തോഫിസിനു മുൻപിൽ സമരവും നടത്തിയിരുന്നു. ജില്ലാ കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. റവന്യു അധികാരികളുമായി ചർച്ച ചെയ്ത് ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

