തലയോലപ്പറമ്പ് ∙ പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം വെള്ളൂർ കലയത്തുംകുന്ന് കുളം – കല്ലുങ്കൽ റോഡിലെ റെയിൽവേ ഗേറ്റ് അടച്ചത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഇതോടെ പ്രദേശത്തെ പ്രധാന യാത്രാമാർഗം ഒരു മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. 100 ഏക്കറിൽ അധികം വരുന്ന കോളകം പാടശേഖരത്തേക്ക് വിത്തും വളവും മറ്റ് കാർഷിക ഉപകരണങ്ങളും എത്തിച്ചിരുന്ന ഏക റോഡാണിത്.
ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പെട്ടെന്ന് ഒരാവശ്യം വന്നാൽ സമീപത്തെ വീട്ടുകാരെ ആശുപത്രിയിൽ എത്തിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പശുവളർത്തൽ, കൃഷി തുടങ്ങിയ ജോലി ചെയ്തു ജീവിക്കുന്നവരാണ് പ്രദേശത്ത് കൂടുതലും ഉള്ളത്.
പാടത്തു പോയി പുല്ല് ചെത്തി ഇരുചക്ര വാഹനങ്ങളിലും മറ്റുമായാണ് വീടുകളിൽ എത്തിച്ചിരുന്നത്. ഗേറ്റ് അടഞ്ഞതോടെ തലച്ചുമടായി നടന്നു വേണം പോകാൻ.
ഇരട്ടവരി പാതയാണ് ഇതിലേ കടന്നുപോകുന്നത്. ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രെയിൻ വരുന്ന സമയം അറിയാതെ തലച്ചുമടായി നടന്ന് പാളം മുറിച്ചുകടക്കുമ്പോൾ അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഗേറ്റ് തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

