കോട്ടയം ∙ അക്ഷരനഗരിയായി കേൾവികേട്ട കോട്ടയം വായനയുടെ നഗരമായും അറിയപ്പെട്ടാലോ?! മലയാള മനോരമ ഹോർത്തൂസ് സാഹിത്യ-സാംസ്കാരികോത്സവത്തിന്റെ ഭാഗമായി, കോട്ടയം സിഎംഎസ് കോളജുമായി ചേർന്ന് വായനയുടെ പുതിയ അനുഭവങ്ങളിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു. 15ന് സിഎംഎസ് കോളജ് ക്യാംപസിലാണ് സൈലന്റ് റീഡിങ് എന്ന പുതുമയാർന്ന പരിപാടി.
ക്യാംപസിലെ മരത്തണലുകളിൽ ഇരുന്ന് നിശ്ശബ്ദമായി വായിക്കാം. രാവിലെ എട്ടര മുതൽ പത്തുവരെ സിഎംഎസ് ക്യാംപസിലേക്ക് എല്ലാവർക്കും സ്വാഗതം.
സ്വന്തം പുസ്തകങ്ങളുമായി വരാം, ക്യാംപസിൽനിന്നു ലഭിക്കുന്ന പുസ്തകങ്ങളെടുത്തു വായിക്കുകയുമാവാം.
ഏതു പ്രായത്തിലുള്ളവർക്കും ഈ നിശ്ശബ്ദ വായനയിൽ പങ്കെടുക്കാം. പരിചയപ്പെട്ടും സൗഹൃദം പങ്കുവച്ചും മടങ്ങാം.
വായിച്ചതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പെഴുതി ക്യാംപസിലെ ബോർഡിൽ പതിക്കാനും അവസരമുണ്ട്. കോട്ടയത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കുചേരും.
അക്ഷരം പഠിച്ച് മുന്നേറി രാജ്യത്തെ സാക്ഷരതാ ചരിത്രത്തിൽ ഒന്നാമതെത്തിയ നഗരത്തിന് വായിച്ചുമുന്നേറാം. വായനയുടെ മഹത്വം എല്ലാവരും അറിയട്ടെ, കൂടുതൽ വായിക്കട്ടെ…
ഹോർത്തൂസ് റജിസ്ട്രേഷൻ തുടങ്ങി
നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന മനോരമ ഹോർത്തൂസിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം. പൊതുവിഭാഗത്തിന് ഹോർത്തൂസ് ആസ്വദിക്കാൻ വിവിധ സേവനങ്ങൾ തിരഞ്ഞെടുക്കാം.
പ്രീമിയം വിഭാഗത്തിൽ ആദ്യമെത്തുന്നവർക്കു മുൻഗണനയുണ്ട്. റജിസ്ട്രേഷനായി സന്ദർശിക്കുക: www.manoramahortus.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

