കോട്ടയം ∙ നഗരത്തിന്റെ പൗരാണിക പ്രൗഢിയും മതസൗഹാർദ പാരമ്പര്യവും അടുത്തറിഞ്ഞ് സെയ്ന്റ്ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയൻസസിലെ വിദ്യാർഥികൾ നടത്തിയ ‘ഹെറിറ്റേജ് സ്റ്റഡി വാക്ക്’ ശ്രദ്ധേയമായി. പഴയ കോട്ടയം–മീനച്ചിൽ മേഖലയിലെ ചരിത്ര സ്മാരകങ്ങളെ കോർത്തിണക്കി നടത്തിയ യാത്രയിൽ 80 വിദ്യാർഥികളും 20 അധ്യാപകരും പങ്കെടുത്തു.
നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. തളിയീൽ ക്ഷേത്ര അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് സതീഷ്, സെക്രട്ടറി, പി.കെ.മാത്യു എന്നിവർ പങ്കെടുത്തു.
കോട്ടയം എന്ന പേരിന് ആധാരമായ തളിയിൽ കോട്ടയുടെ അവശിഷ്ടങ്ങൾ സന്ദർശിച്ചായിരുന്നു തുടക്കം.
തളിയിൽ മഹാദേവ ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ പ്രതിഷ്ഠയെക്കുറിച്ചും കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവിനെക്കുറിച്ചും വിദ്യാർഥികൾ മനസ്സിലാക്കി. തുടർന്ന് തിരുമല ദേവസ്വം വെങ്കടേശ്വര ക്ഷേത്രത്തിലെത്തിയ സംഘത്തിന് ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആചാരങ്ങളെക്കുറിച്ച് പ്രസിഡന്റ് ദിലീപ് കമ്മത്ത് വിശദീകരിച്ചു നൽകി.
2 MINUTES AGO
10 MINUTES AGO
11 MINUTES AGO
സൗഹാർദത്തിന്റെ പാതയിലൂടെ പന്ത്രണ്ടാം നൂറ്റാണ്ടിലെ കുരിശും മീനച്ചിലാറിന്റെ തീരത്തെ പൈതൃക കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം സംഘം തഴത്തങ്ങാടി ജുമാ മസ്ജിദിലെത്തി. ഇസ്ലാമിക–കേരളീയ വാസ്തുവിദ്യയുടെ സംഗമമായ പള്ളിയുടെ പ്രത്യേകതകൾ വാർഡ് കൗൺസിലർ ഉനൈസ്, ജുമാ മസ്ജിദ് സെക്രട്ടറി അബ്ദുൽ നാസർ എന്നിവർ വിവരിച്ചു.
തുടർന്ന് 1550-ൽ സ്ഥാപിതമായ വലിയപള്ളിയിലെ പേർഷ്യൻ കുരിശുകളും പള്ളിയുടെ പുരാവസ്തു കേന്ദ്രവും സന്ദർശിച്ചു.
വികാരി റവ. ഫാ.
ബിബിൻ ബേബി സംഘത്തെ സ്വീകരിച്ചു. 1579-ൽ പണിതീർത്ത ചെറിയപള്ളിയിൽ വികാരി റവ.
ഫാ. തോമസ് ജോർജിന്റെ നേതൃത്വത്തിൽ ചരിത്ര വിവരങ്ങൾ പങ്കുവച്ചു.
സിഎംഎസ് മിഷനറിമാർ സ്ഥാപിച്ച ഹോളി ട്രിനിറ്റി കത്തീഡ്രലിലെ വാസ്തുഭംഗി ആസ്വദിച്ചാണ് പൈതൃക നടത്തം അവസാനിച്ചത്.
പഠനവും പുരസ്കാരവും യാത്രയെ ആസ്പദമാക്കി വിദ്യാർഥികൾ തയാറാക്കുന്ന റിപ്പോർട്ടുകളിൽ മികച്ച മൂന്നെണ്ണത്തിന് പുരസ്കാരം നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബ് അറിയിച്ചു.
ചീഫ് കോഓർഡിനേറ്റർ ഡോ. അനു സഖറിയ, സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ രാഹുൽ ജോർജ്, സുനിൽ, സദാറുൽ അനാം, അക്ഷയ് കാമത്ത്, ചെയർപഴ്സൻ ഏഞ്ചല എം.
ജോസി എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

