വയയ്ക്കൽ ∙ കാതടപ്പിക്കുന്ന വലിയ ശബ്ദവും ചില്ലുകൾ പൊട്ടിയതിനെത്തുടർന്നുള്ള പുക പടലങ്ങളും കൊണ്ട് അപകടസ്ഥലം നിറഞ്ഞു. എന്താണു സംഭവിച്ചതെന്ന് ഒരു നിമിഷം വ്യക്തമായില്ല എന്ന് അപകടസ്ഥലത്തേക്ക് ഓടി എത്തിയ പ്രദേശവാസികൾ പറയുന്നു.
ഓർഡിനറി ബസിന്റെ ഡ്രൈവർ ഭാഗത്തേക്കാണു ഫാസ്റ്റ് ബസ് ഇടിച്ചു കയറിയത്. ഈ ഭാഗത്തു യാത്രക്കാർ കുറവായത് അപകടത്തിന്റെ തീവ്രത കുറച്ചു.
അഞ്ചലിലെ പമ്പിലേക്ക് ഡീസലുമായി എത്തിയ ടാങ്കർ ലോറയിലാണു ബസ് ഇടിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ടാങ്കിനു തകരാർ സംഭവിക്കാതിരുന്നത് ആശ്വാസമായി.
ബസിലും ലോറിയിലും കുടുങ്ങിയവരെ രക്ഷിക്കാൻ സമീപത്തെ കടകളിൽ നിന്നും മറ്റും കിട്ടിയ ആയുധങ്ങളുമായി ആണ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്.
കണ്ടത് ഡ്രൈവർമാർ കുടുങ്ങിക്കിടക്കുന്നത്…
വയയ്ക്കൽ ∙ കൊട്ടാരക്കരയിൽ നിന്ന് ആയൂരിലേക്കു കാറിൽ മടങ്ങി വരുന്നതിനിടെയാണ് ആയൂർ സ്വദേശികളായ രതീഷ്, എ.എം.റാഫി, സുമേഷ് എന്നിവർ അപകടസ്ഥലത്ത് എത്തിയത്. അപകടത്തിൽപ്പെട്ട
ടാങ്കർ ലോറിക്കു 2 വാഹനങ്ങൾക്കു പിന്നിലായിരുന്നു ഇവർ സഞ്ചരിച്ച കാർ. വലിയ ശബ്ദം കേട്ടാണ് കാർ നിർത്തി ഇറങ്ങിയത്.
അപകടസ്ഥലത്തേക്ക് ഓടി എത്തിയപ്പോഴേക്കും പരുക്കേറ്റ ബസ് യാത്രികരെല്ലാം വാഹനത്തിനു പുറത്തിറങ്ങിയിരുന്നു. ഫാസ്റ്റ് ബസ്, ടാങ്കർ ലോറി എന്നിവയിലെ ഡ്രൈവർമാർ വാഹനത്തിൽ കുടങ്ങിക്കിടക്കുന്നതും കണ്ടു.
പിന്നീട് ഇവരെ പുറത്തെടുക്കാൻ നാട്ടുകാർക്കൊപ്പം ചേരുകയായിരുന്നു. 1 MINUTE AGO
1 MINUTE AGO
24 MINUTES AGO
കെഎസ്ആർടിസി ബസ് മറ്റൊരു ബസിലും ടാങ്കർ ലോറിയിലും ഇടിച്ച് അപകടം; ഒരു മരണം
വയയ്ക്കൽ ∙ എംസി റോഡിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, കെഎസ്ആർടിസി ഓർഡിനറിയിലും എതിരെ വന്ന ഡീസൽ ടാങ്കർ ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർ മരിച്ചു.
ബസുകളിൽ ഉണ്ടായിരുന്ന 16 യാത്രക്കാർക്കു പരുക്കേറ്റു. ലോറി ഡ്രൈവർ തൃശൂർ കുട്ടിച്ചിറ സ്വദേശി ഡോൺ ബോസ്കോ (43) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.45ന് എംസി റോഡിൽ വയയ്ക്കൽ ജംക്ഷനിലായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്തേക്കു പോയ ഓർഡിനറി ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ടാങ്കർ ലോറിയിലേക്കും ഓർഡിനറി ബസിന്റെ ഡ്രൈവർ കാബിനിലേക്കും ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 3 ഡ്രൈവർമാർക്കും സാരമായി പരുക്കേറ്റു.
വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന ഫാസ്റ്റ് പാസഞ്ചർ, ടാങ്കർ ലോറി ഡ്രൈവർമാരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണു പുറത്തെടുത്തത്. ടാങ്കർ ലോറി ഡ്രൈവർ ഒരു മണിക്കൂറിലധികം വാഹനത്തിൽ കുടുങ്ങിക്കിടന്നു.
ലോറിയുടെയും ഫാസ്റ്റ് ബസിന്റെയും വശങ്ങൾ പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സാരമായി പരുക്കേറ്റ ഫാസ്റ്റ് ബസിന്റെ ഡ്രൈവർ അജിയെ (46) കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കെഎസ്ആർടിസി ഓർഡിനറി ബസിന്റെ വശത്തു കുടുങ്ങിയ ഫാസ്റ്റ് ബസ്, റിക്കവറി വാഹനത്തിന്റെ സഹായത്തോടെ ഏറെ നേരമെടുത്താണു വേർപെടുത്തിയത്. ശേഷം ഇരു വാഹനങ്ങളും റോഡിൽ നിന്നു മാറ്റി.
വൈകാതെ ടാങ്കർ ലോറിയും അപകടസ്ഥലത്തു നിന്നു മാറ്റി. 2 മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.അപകടത്തിൽ ടാങ്കർ ലോറിയുടെയും ഫാസ്റ്റ് ബസിന്റെയും മുൻഭാഗം പൂർണമായും തകർന്നു.
കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിയുന്നവർ: ഫാസ്റ്റ് ബസിന്റെ കണ്ടക്ടർ കാവനാട് ലഷ്്മി ഭവനിൽ ശിവകുമാർ (56), ഓർഡിനറി ബസ് കണ്ടക്ടർ ഉഷാ കുമാരി (52), ബസിലെ യാത്രക്കാരായ ചടയമംഗലം ആർകെ ഭവനിൽ ലളിതകുമാരി (60), ഭർത്താവ് രാധാകൃഷ്ണൻ (60), വാളകം പാറവിള തെക്കതിൽ സാറാമ്മ രാജൻ (65), മാമൂട് പുത്തൻ പറമ്പിൽ ഉഷാ മോഹൻ (57), കടയ്ക്കൽ ബിജുഭവനിൽ ഗിരിജ (51), ആലപ്പുഴ മാമൂട്ടിൽ വീട്ടിൽ ജയൻ (36).
അഞ്ചലിലെ സ്വകാര്യ ആശുപത്രി ചികിത്സ തേടിയവർ: തിരുവല്ല സ്വദേശി മിനി (60), എടത്വ സ്വദേശി ശാന്ത (55), കൊട്ടാരക്കര സ്വദേശി അർജുൻ (20), ആൻസി (35). വാളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ: വയയ്ക്കൽ സ്വദേശി സുകന്യ (23), ഓർഡിനറി ബസ് ഡ്രൈവർ സുരേഷ് (48), സായുജ്യ (23).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

