കൊല്ലം ∙ ആദ്യകാലത്തു സ്ത്രീകളെ സ്ഥാനാർഥിയാക്കുമ്പോൾ ഉയർന്നുവന്ന പലവിധ എതിർപ്പുകൾ ഇന്ന് പൂർണമായും ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി വനിതാ രാഷ്ട്രീയ ചർച്ച. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവരാണ് സ്ത്രീ സംവരണത്തെ സംബന്ധിച്ചു പ്രസ്ക്ലബിൽ നടന്ന ‘ദേശപ്പോര്’ ചർച്ചയിൽ പങ്കെടുത്തത്.
ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം ജയൻ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
ചിലർക്ക് പുരോഗമനം വാക്കുകളിൽ മാത്രം: ബിന്ദു കൃഷ്ണ
ആദ്യ കാലങ്ങളിൽ പിൻസീറ്റ് ഡ്രൈവിങ്, തീരുമാനം എടുക്കാൻ കഴിയാത്തവർ, കളിപ്പാവ തുടങ്ങി പലവിധ ആക്ഷേപങ്ങളാണ് സ്ത്രീകളെ സ്ഥാനാർഥികളാക്കിയപ്പോൾ കേട്ടിരുന്നത്. എന്നാൽ സ്ത്രീകൾ ഭരണാധികാരികൾ ആവുന്ന ഇടങ്ങളിൽ അഴിമതി കുറവാണ്.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ശമ്പളം ചോദിച്ചു കോർപറേഷൻ ഓഫിസ് കയറിയിറങ്ങേണ്ട സാഹചര്യമാണ് കൊല്ലം കോർപറേഷനിൽ.
ഫ്യൂഡൽ ചിന്തകളും സ്ത്രീവിരുദ്ധതയും ഇപ്പോഴുമുണ്ട്: ചിന്ത ജെറോം
എതിർശബ്ദങ്ങളെ അപ്രസക്തമാക്കി സ്ത്രീകൾ മുന്നോട്ട് പോവുകയാണ്.
എത്ര സ്ത്രീപക്ഷം എന്നു പറഞ്ഞാലും ഫ്യൂഡൽ ചിന്തകളും സ്ത്രീവിരുദ്ധതയും ഇപ്പോഴുമുണ്ട്. കൊല്ലം കോർപറേഷനിൽ 23 വയസ്സുകാരിയെ മേയറാക്കിയ മുന്നണിയാണ് എൽഡിഎഫ്. 2 ജനറൽ സീറ്റുകളിൽ ഇത്തവണ കൊല്ലത്ത് സ്ത്രീകളാണ് മത്സരിക്കുന്നത്.
സ്ത്രീകൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും: രാജി പ്രസാദ്
വികസനകാര്യങ്ങളിൽ അടക്കം സ്ത്രീകൾക്ക് ഒട്ടേറെ കാര്യങ്ങൾ പൊതുസമൂഹത്തിൽ നിന്ന് ചെയ്യാൻ സാധിക്കും.
നിർമല സീതാരാമൻ, സുഷമ സ്വരാജ് അടക്കം രാജ്യം ബഹുമാനിക്കുന്ന ഒട്ടേറെ വനിതാ നേതാക്കന്മാരെ സംഭാവന ചെയ്ത പാർട്ടിയാണ് ബിജെപി. സ്ത്രീകൾക്ക് വേണ്ടി ഒട്ടേറെ പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

